Ticker

6/recent/ticker-posts

ഉത്തരാധുനിക മാധ്യമ സംസ്കാരം ; വാർത്തകൾ ഫിൽറ്റർ ചെയ്യുന്ന വിധം

social media

▮ശിബ്‌ലി അമ്പലവൻ 

ആധുനിക കാലത്ത് ലോകത്തിന്റെ നിയന്ത്രണം മാധ്യമങ്ങളുടെ കൈയിലാണ്.ആവശ്യക്കാരന്റെ ഓർഡറനുസരിച് വാർത്തയുടെ താപനില കൂട്ടിയും കുറച്ചും നിമിഷങ്ങൾക്കകം ചൂടുള്ള വാർത്ത ''ഉണ്ടാക്കിയെടുക്കാൻ''  ഇന്ന് പല മാധ്യമ സ്ഥാപനങ്ങൾക്കും സാധിക്കും.പക്ഷം ചേർന്നുള്ള വാർത്തകൾ നിർമിക്കാനും തങ്ങൾക്കെതിരിൽ വരുന്ന വാർത്തകളെ ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ''പിന്തിരിപ്പൻ മൂരാച്ചി നയം'' സ്വീകരിച്ചു തേച്ചുമായ്ച്   കളയാനും പലപ്പോഴും ഭരണകൂടങ്ങളെ സഹായിക്കുന്നത് ഈ മാധ്യമങ്ങളാണ്.അത് കൊണ്ടാണ് ''പാർട്ടി കോടതികളും   സെൽഭരണവും'' ഒരിക്കലും മുഖ്യധാരാ പൊളിറ്റിക്സിൽ ചർച്ചയാകാത്തതും.
ആരുടെ വാർത്തകൾ കൊടുക്കണമെന്നും എപ്പോൾ കൊടുക്കണമെന്നും തീരുമാനിക്കുന്ന പല മാധ്യമങ്ങളും സ്വയം വാർത്ത ഉണ്ടാക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു എന്ന റിപ്പോർട്ട് ഈയിടെയാണ് പുറത്തു വന്നത്.

ഇരട്ടത്താപ്പിന്റെ മാധ്യമ ധർമ്മം
ഇസ്ലാമിക പണ്ഡിതരെ  കുറിച്ച വരുന്ന നെഗറ്റീവ്  വാർത്തകൾക്ക് വാരിക്കോരി പബ്ലിസിറ്റി കൊടുക്കുന്ന പലരും മുഹമ്മദെന്ന് പേരുള്ള മുസ്ലമാനാണെന്ന് തെറ്റിദ്ധരിച്ചു സംഘികൾ നടത്തിയ കൊലപാതകം കണ്ടില്ലെന്നതാണ് പരിതാപകരം.കണ്ണടച്ചു ഇരുട്ടാക്കുന്ന ഇത്തരം മാധ്യമധർമ്മങ്ങൾ സമൂഹത്തിൽ ഭീകരമായ വർഗീയ ധ്രുവീകരണം നടത്തുന്നുണ്ട്.ആസൂത്രിതമായി  നടക്കുന്ന ഈ കർമത്തിന് പിന്നിൽ കൃത്യമായി രാഷ്ട്രീയമത വെറികളുടെ അജണ്ടകൾ ഉണ്ടെന്നത് പരസ്യമായ വസ്തുതയാണ്. കൃത്യമായി പറഞ്ഞാൽ ഈ മുഖ്യധാരാ മാധ്യമങ്ങളുടെ ഷെയർ ഹോൾഡറുകൾ ആരൊക്കെയാണ് എന്ന പരിശോധിച്ചാൽ ഓരോ വാർത്തയുടെയും യഥാർത്ഥ സ്രോതസ്സ് ഏതാണെന്ന് കണ്ടുപിടിക്കാം.
സമസ്തയിലെ ആദരണീയ പണ്ഡിതൻ സ്വന്തം നാട്ടിലെ ഒരു മതവേദിയിൽ വെച്ചു മതത്തിന്റെ നിയമം പറഞ്ഞപ്പോൾ സ്ത്രീവിരുദ്ധം  പ്രാകൃതം    എന്നലറിക്കരഞ്ഞവർ സ്ത്രീ പീഢനം തന്റെ  തൊഴിലാക്കിയ ശശിമാഷിന്റെ കേസ് അറിഞ്ഞിട്ടില്ല.
അബ്ദുന്നാസർ മ'ദനിയെ തീവ്രവാദിയാക്കാൻ  ഓടി നടന്നവർ ഭരണകൂടത്തിന്റെ കിരാതനിയമങ്ങൾക്കെതിരെ പ്രതികരിച്ചവരെ ദേശദ്രോഹികളെന്ന് മുദ്ര കുത്തിയ സർക്കാരുകളെ വിമർശിച്ചതുമില്ല.
ജനാധിപത്യം പേരിൽ മാത്രം മാത്രം നിലനിൽക്കുന്ന ഇന്ത്യയിൽ സർക്കാർ വെച്ച നീട്ടുന്ന എച്ചിൽനാണയങ്ങൾക്ക് മുന്നിൽ കൊതിയോടെ  നിൽക്കുകയാണ് പലരും.

ഒളിക്യാമെറാ വാർത്തകൾ
അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാൻ മാധ്യമങ്ങൾ കാണിക്കുന്നതിന്റെ പകുതി താല്പര്യമെങ്കിലും ജനങ്ങളിക്ക് കൃത്യമായ വാർത്ത എത്തിക്കുന്നതിൽ കാണിച്ചിരുന്നുവെങ്കിൽ ഇത്രത്തോളം അഴിമതിക്കൂനകൾ കണ്ട് കേരളത്തിന് ഞെട്ടേണ്ടിവരില്ലായിരുന്നു.സിനിമാതാരങ്ങൾ ചായ കുടിച്ചതും മൂക്ക് ചീറ്റിയതും വരെ വാർത്തയാകുന്ന ഇന്ത്യയിൽ സംഘപരിവാർ നിരന്തരം നടത്തുന്ന പേരുമാറ്റൽ നാടകങ്ങളും നരഹത്യകളൂം സാമൂഹ്യമാധ്യമങ്ങളിലൂടെ മാത്രമാണ് പുറംലോകം മിക്കപ്പോഴും അറിയുന്നത്.

ഒരു മൈക്കും ക്യാമറയും ഉണ്ടെങ്കിൽ അന്യന്റെ കുളിമുറിയിൽ വരെ കയറിചെല്ലാമെന്ന് കരുതുന്ന ചീഞ്ഞളിഞ്ഞ സംസ്കാരത്തിന്റെ നാറുന്ന പൈതൃകമാണ് അർണാബ് ഗോസാമിമാർ ചുമക്കുന്നത്.അതിന് കുട പിടിക്കുന്നതാകട്ടെ ഭരണകൂടവും .അറസ്റ്റ് ചെയ്ത കൊണ്ടുപോകുന്ന പ്രതിയുടെ വാഹത്തിന് പിന്നാലെ മൈക്കും താങ്ങിപ്പിടിച്ച ഓടി പ്രതി തല ചെരിച്ചത് വരെ ബ്രേക്കിംഗ് ന്യൂസായി കൊടുത്തു റേറ്റിംഗ് കൊയ്യുന്ന പലരും ഇന്ന് കേരളത്തിലുണ്ട്.കോർപ്പറേറ്റ് ഭീമന്മാർ സ്പോൺസർ ചെയ്യുന്ന വാർത്തകളിലൂടെ പരസ്യം നേടിക്കൊടുത്തു കമ്മിഷൻ പറ്റുന്ന സംസ്കാരം സാക്ഷര കേരളത്തെ ഇരുട്ടിലേക്ക് വഴി നടത്തുകയാണ് ചെയ്യുന്നത്.

ആടിനെ പട്ടിയാക്കുന്നവർ
സാധാരണ മരണങ്ങളിൽ വരെ ദുരൂഹത മണത്ത ആത്മഹത്യയും കൊലപാതവും ഒക്കെ ആക്കിക്കാണിക്കാൻ പലരും ഇന്ന് ഉത്സാഹം കാണിക്കുന്നുണ്ട്.വന്ദ്യരായ ചെമ്പരിക്ക ഖാസിയുടെ  ആസൂത്രിത കൊലപാതകത്തെ ആത്മഹത്യയാക്കി ചിത്രീകരിച്ച യഥാർത്ഥ പ്രതികളെ രക്ഷപ്പെടാനും പൊലീസിന് കൈകഴുകാനും വഴിയൊരുക്കിയത് കേരളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളാണ്.

ഏത് വാർത്ത ഹെഡ്‍ലൈനിൽ കൊണ്ടുവരണമെന്നും ഏത് വാർത്ത ചെറിയ കോളത്തിലൊതുക്കണമെന്നുമൊക്കെ രാഷ്ട്രീയ താത്പര്യമനുസരിച് തീരുമാനിക്കുന്നത് പാർട്ടികളാണ്.ഞങ്ങളാണ് കേരളത്തിലെ നമ്പർ വൺ എന്ന വീമ്പിളക്കാനാണ് പല മാധ്യമങ്ങളും  ഇന്ന് കിണഞ്ഞു ശ്രമിക്കുന്നത്


Post a Comment

1 Comments

  1. fire, adipoly, ithupolulla ezhuthukal iniyum varatte.

    ReplyDelete