ചിക്ക്മക്ക് ഡയറീസ് -2
▮ഫായിസുൽ ഹസൻ
അതിസാഹസികമായിരുന്നു രാവിലെയുള്ള കുളി. പ്രഭാത നടത്തത്തിന് പോയ പലരും കുളിക്കാതെ ആദ്യ സെഷന് അണിഞ്ഞൊരുങ്ങി. ആകർഷകമായ മുഹമ്മദലി ഉസ്താദിന്റെ സോഷ്യൽ വർക്ക് സംബന്ധമായ ക്ലാസ് എല്ലാവരുടേയും മനം കവർന്നു. ഗംഭീരമായ നാശ്തയായിരുന്നു ദാറുൽ ബയാനിലെ കാന്റീനിൽ ഒരുക്കിയത്. വൃത്താകൃതിയിലുള്ള പുട്ടിനെ അനുസ്മരിപ്പിക്കുന്ന ബിണ്ടി എന്ന കാസർകോഡ് സ്പെഷ്യലും അതിലേക്ക് മുളകിട്ട കോഴിക്കറിയും. തികഞ്ഞില്ലെങ്കിൽ കോഴി ബിരിയാണിയും സജ്ജമായിരുന്നു. ഉച്ചയ്ക്കു ശേഷം നടന്ന ഫീൽഡ് വർക്ക് തികച്ചും അനുഭവവേദ്യമായിരുന്നു . മഹല്ലിലെ മതവും ഭൗതികവുമായ വിദ്യാഭ്യാസ നിലവാരം അളക്കുകയായിരുന്നു സർവേയുടെ ആത്യന്തിക ലക്ഷ്യം. രാത്രി പള്ളിയിൽ വെച്ച് വിദ്യാർഥികൾക്കും പൊതുജനത്തിനും സംഘടിപ്പിച്ച നസ്വീഹത്തിന് സാലി മുസ്താദ് നേതൃത്വം നൽകി. അതേസമയം ഖർനി ഉസ്താദിന്റെയും മുഹമ്മദലി ഉസ്താദിന്റെയും മേൽനോട്ടത്തിൽ സർവേ അവലോകനവും റിപ്പോർട്ട് തയ്യാറാക്കലും നടന്നു. ശേഷം ഇരുവർക്കും വേദനകരമായ വിടവാങ്ങലാണ് നൽകിയത്. തലേന്നു രാത്രി ഉറക്കമൊഴിച്ചത് മൂലം എല്ലാവരും നേരത്തെ തന്നെ നിദ്രയിലേക്ക് വീണിരുന്നു.

1 Comments
kooi
ReplyDelete