ഷാളിട്ട ഗാന്ധിദേവൻ ബീഡി പുകച്ചു
ചെരിഞ്ഞ് കിടന്ന റെയ്ബാൻ നേരെനിർത്തി
ഊർന്ന് കിടന്നിരുന്ന പാന്റ് വലിച്ചു മുറുക്കി
ചാരുകസേരയിൽ ചാഞ്ഞിരുന്ന്
കാലുനീട്ടി നന്നായി ഉറങ്ങി
നീട്ടി വളർത്തിയ തലമുടിയും മീശയും
കോതിയൊതുക്കി മിനുക്കിവെച്ചു
മൂന്നുണ്ട ഒന്നിച്ച് തൂറ്റുന്ന തോക്കെടുത്ത്,
മലപ്പുറം കത്തി ജീൻസിന്റെ കീശയിലൊതുക്കി
ഗാന്ധി ദേവൻ വേഗം നടന്നു
പിറകിലെ ചുവരിൽ നിന്നും കാറ്റുതട്ടി
താഴെ വീണ വട്ടക്കണ്ണടയുടെചില്ലുകൾ
രണ്ടും ഉടഞ്ഞിരുന്നു

0 Comments