Ticker

6/recent/ticker-posts

എല്ലാം ശരിയാകില്ല

ldf

ശിബ്‌ലി അമ്പലവൻ

വടിവാളുകൾ മനുഷ്യത്വം പാടി നടന്നു ....
വീറോടെ ചിന്തിയ രക്തത്തിലും രേത-
സ്സിലുമായി നീതിബോധം
തളംകെട്ടിക്കിടന്നു .
അഴിഞ്ഞ കോന്തലക്കിടയിൽ നിന്ന്
സദാചാര ബുർഖ ഊർന്നിറങ്ങി .
പഴയ കണ്ണടകൾക്ക് തിമിരം കയറി,
ചൈനാകണ്ണടകൾക്ക് വിപണിയിലിറങ്ങി .
ലോകം മാറി കോലം മാറി ,
മലയാളി മാത്രം മൂടിപ്പുതച്ചുറങ്ങി .
വട്ടത്തിലുള്ള ത്രികോണവുമായി ബൊളീവിയൻ കാട്ടിലെ
കഞ്ചാവ് തേടി ,
ചരിത്രംമൂടിയ ഖബർ തുരന്ന് സ്വയം
അതിലേക്ക് എടുത്ത്ചാടി .
മദവും മതവുമില്ലാ കുഴിയാനകൾ
പച്ചപ്പുല്ലിൽ മേഞ്ഞ് നടന്നു .
വിഷമഴ പെയ്തു ,വിരകൾ വളർന്നു
ഇന്നോവക്കാറുകൾ വഴിയിൽ നിറഞ്ഞു
ഖബ്റിനുള്ളിലെ രക്തസാക്ഷികൾ ഉറക്കെയുറക്കെ
പൊട്ടിച്ചിരിച്ചു .

Post a Comment

3 Comments