Ticker

6/recent/ticker-posts

ആൽത്തറക്കിപ്പുറം

ശിബ്‌ലി അമ്പലവൻ

പായസം മോന്തി വയർ നിറഞ്ഞ
പൂജാരിമാർ മെല്ലെ കുമ്പ തടവി
കവിത നിറഞ്ഞ ഭക്ത മിഴികൾ
പട്ടിണി മെല്ലെ പമ്പ കയറി
മരണം കാത്തുകിടന്നു മാലാഖമാർ
ശരണം വിളിയിൽ മയങ്ങിക്കിടന്നു
പല്ലിൽ കുത്തിക്കിടന്ന വാക്കുകൾ
അരച്ചുകലക്കി ചിലർ ശ്ലോകം മെനഞ്ഞു
പൂണൂലിലൂടെ മദ്യമൊഴുകി
എച്ചില്പാത്രത്തിൽ ഈച്ചകളാർത്തു
കഞ്ഞി കുടിക്കാൻ വകയില്ലാ പാവങ്ങൾ
ഭണ്ടാരപ്പെട്ടി നിറക്കാൻ ശ്രമിക്കുന്നു
ഓംകാര വിളിയിൽ തേങ്ങൽ പടർന്നപ്പോൾ
അമ്പലപ്രാവുകൾ പാറിയകന്നു
ദൈവത്തെ മൂന്ന് കണ്ണ് കൊണ്ടും തിരഞ്ഞ്
പച്ചത്തേങ്ങകൾ പൊട്ടിത്തെറിച്ചു
പട്ടിണിപ്പാവങ്ങൾ ഉച്ചവെയിലിൽ
സ്വർണ കവാടത്തിലൂടെ കടന്നു
അമ്പലം മുഴുവൻ ചുറ്റിക്കറങ്ങിയ ഭക്തന്റെ
ഊശാന്താടിയിൽ ചോര കനത്തു
കാണാത്ത ദൈവത്തെ കബളിപ്പിക്കുവാനായി ചിലർ
തറ്റുടുക്കുന്നു കവിടി നിരത്തുന്നു..
ഏലസുകളൂതുന്നു , ഭക്ഷിണ വാങ്ങുന്നു
എല്ലാംചെയ്തിട്ട ഉറക്കെ പറഞ്ഞു:
ദൈവമേ നീയെത്ര കരുണാമയൻ !

Post a Comment

0 Comments