▮ശിബ്‌ലി അമ്പലവൻ
പ്രത്യയശാസ്ത്രങ്ങളും നൂതനാശയയങ്ങളും മിക്കപ്പോഴും അവയുടെപ്രാരംഭഘട്ടത്തിൽ തന്നെ വിമർശിക്കപ്പെടാറുണ്ട്. അസഹിഷ്ണുതയോ
തങ്ങളുടെ ആശയത്തിന്മേലുള്ള അതിജയമോ, അസംബന്ധമെന്ന ധാരണയോ
ഇതിന് ഹേതുവാകാറുണ്ട്.
പ്രവാചക വിമർശനത്തെ നിഷ്പക്ഷമായി ഇഴകീറി പരിശോധിക്കുമ്പോൾ
നിലവിലെ വിമർശനങ്ങളിലധികവും പ്രവാചകന്റെ ശേഷമാണ്
ഉടലെടുക്കുന്നതെന്ന് കാണാം. ആദ്യകാലത്ത് ശത്രുക്കളും വിമർശകരും
കള്ളപ്രവാചകൻ മാന്ത്രികൻ,ജിന്ന സിഹ്റ് ബാധയേറ്റവൻ എന്നീ
ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നതെങ്കിൽ പതിനെട്ടാം നൂറ്റാണ്ടിന്റെ
മധ്യത്തോടെ ആ?ഗോളതലത്തിലേക്കുയർന്നുവന്ന ഒാറിയന്റലിസ്റ്റ് രചകൾ
പ്രധാനമായും കേന്ദ്രീകരിച്ചത് ബഹുഭാര്യത്വം ഇസ്ലാമിലെ നയനിയമങ്ങൾ
എന്നിവയായിരുന്നു. ചുരുക്കത്തിൽ സമകാലിക വിമർശനങ്ങൾ ഉടലെടുത്തിട്ട്
രണ്ട് നൂറ്റാണ്ട് പിന്നിടുന്നേയുള്ളൂവെന്ന് വ്യക്തമാണ്.
പ്രവാചകനെ പലപ്പോഴും തീവ്രവാദവുമായി നേരിട്ട് ബന്ധപ്പെടുത്താൻ
വിമർശകർക്ക് സാധിച്ചിരുന്നില്ല. കാരണം പ്രവാചകൻ ഒരു ഭരണാധികാരി
രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലകളിൽ ജാതിമതഭേദമന്യേ നീതിയും
കരുണയും കൈമുതലാക്കുകയും മതത്തിന്റെ നിയമങ്ങളായി അവ
അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളയാളാണെന്ന് പാശ്ചാത്യപൗരസ്ത
നിഷ്പക്ഷ ചിന്തകർ ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ്. മക്കയിൽ നിന്നും
പാലായനം ചെയ്ത് മദീനയിലെത്തിയ നബിതങ്ങൾക്ക് അവിടെ
വേരുറപ്പിക്കാനായപ്പോൾ മദീന നിവാസികളായ മുസ്ലിമേതര കക്ഷികളോടും
?ഗോത്രങ്ങളോടും സമാധാനന്തരീക്ഷം നിലനിർത്താൻ വേണ്ടി രൂപം
കൊടുത്ത മദീന ഉടമ്പടി (Medina Charter) ൽ നിന്ന് ഒന്നാം
രാജ്യമായ Britian വരെ തങ്ങളുടെ
ഭരണഘടനാ നിർമാണത്തിന് വേണ്ടി പലനയനിലപാടുകളും
കടമെടുത്തിട്ടുണ്ട്. ആറാം നൂറ്റാണ്ടിൽ തന്നെ നീതി നിറഞ്ഞ ലോകമെന്ന
മനോഹര ആശയം വിഭാവനം ചെയ്യുകയും അതിന് വേണ്ടി
നിലകൊള്ളുകയും ചെയ്ത തികഞ്ഞ ഭരണാധികാരിയും മതനേതാവും
ആയിരുന്ന പ്രവാചകൻ മുഹമ്മദിന്റെ പിൻ?ഗാമികൾ എങ്ങനെ
ഇസ്ലാമിഫോബിയയുടെ ഇരകളായതെന്ന് പരിശോധിക്കാം.
2001 september 11 ന് അമേരിക്കയിലെ വേൾ?ഡ് ?ട്രേഡ്
സെന്ററിന്റെ ബഹുനിലകെട്ടിടത്തിലേക്ക് റാഞ്ചിയെടുത്ത വിമാനം
അടിച്ചിറക്കി അൽഖ്വയ്ദ സംഘം ലോകത്തെ ഞെട്ടിച്ചപ്പോൾ ഒറ്റയും
തെറ്റയുമായി അപ്രധാനമായി നിന്നിരുന്ന ഇസ്ലാമിക തീവ്രവാദം ആസൂത്രിത
മായും അനുപക്ഷണീയമായും ആ?ഗോളതലത്തിൽ ചർച്ച ചെയ്യപ്പെട്ടു.
അപ്രതീക്ഷിതമായ ആക്രമണത്തി വിരണ്ടുപോയ അതുവരെ ലോക
പോലീസ് ചമഞ്ഞിട്ടും സ്വന്തം തട്ടകത്തി ചാവേറുകൾ നുഴഞ്ഞുകയറിയിട്ടും
തിരിച്ചറയാനാകാത്ത അമേരിക്ക ഉടനടി ഉസാമയുടെ തലക്ക് വിലയിടുകയും
തീവ്രവാദത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയും ചെയ്തു.
തീവ്രവാദമെന്ന് പൊതുവായി പറഞ്ഞെങ്കിലും ലക്ഷ്യം വെക്കപ്പെട്ടത്
ഇസ്ലാമിക താവ്രവാദവും വിമർശിക്കപ്പെട്ടത് തെറ്റിദ്ധരിക്കപ്പെട്ട
ഇസ്ലാമുമായിരുന്നു.
ഹിജാബ് പർദ്ദ തുടങ്ങിയ മതാചാരങ്ങൾ ആധുനിക കാലത്ത് വലിയ
വിമർശനങ്ങൾക്ക് വഴിവെച്ചു. കൂത്താടലാണ് സർവം തുറന്നുവിടലാണ്
പുരോ?ഗമന്ന് ധരിച്ച ഒരു ജനത പാരമ്പര്യ മൂല്യങ്ങളെ തള്ളിപ്പറയാൻ
തുടങ്ങി. തീവ്രയാഥാസ്ഥിക ഇസ്ലാമിക സമൂഹ ഭരണത്തിനിടയി ശ്വാസം
മുട്ടിക്കഴിഞ്ഞിരുന്ന സ്ത്രീ ശബ്ദങ്ങൾ വിമോചനകാഹളം മുഴിക്കി
തെരുവിലേക്കിറങ്ങിയപ്പോൾ അവസരം കാത്തുനിന്ന ചലർ ഇസ്ലാം
മതത്തിനെതിരെ തിരിഞ്ഞു. തലമറക്കാത്തതിന്റെ പേരി ഇറാനി
സദാചാരപോലീസ് പിടികൂടുകയും കസ്റ്റഡിയി വെച്ച് ക്രൂരമർദ്ദനമേറ്റ്
കൊല്ലപ്പെടുകയും ചെയതതോടെ വിവാദങ്ങൾ ആളിക്കത്തി.
ഒാറിയന്റലിസമെന്ന പേരി നടന്ന ക്രിസ്ത്യൻ സ്പോൺസേർസ് ഇസ്ലാം
വിമർശന പഠനങ്ങളി സ്വാഭാവികമായും ഇസ്ലാംമതവും പ്രവാചകൻ
മുഹമ്മദും വിമർശിക്കപ്പെട്ടു. കള്ളപ്രവാചകൻ,
സ്ത്രീലമ്പടൻ,പിശാച്,ജിന്ന്,സി
തർക്കവിതർക്കങ്ങളും സംവാദസംവേദനങ്ങളും നടന്ന് മറുപടികൾ വന്ന
വിഷയങ്ങൾ വീണ്ടും ഉയർത്തിപ്പിടിച്ച പഠനങ്ങൾ
ജൂത,കൈ്രസ്തവ,നാസ്തിക പ്കഷം ഏറ്റം പിടിച്ചു.
വിശുദ്ധ ഖുർആനെയും പ്രവാചകതിരുവചനങ്ങളെയും ദുർവ്യാഖ്യാനം
ചെയ്ത് അമുസ്ലിംകൾക്കും മുസ്ലിംകൾക്കുമെതിരെ അന്യായമായി വാളോങ്ങി
രക്തരൂഷിത സായുധ വിപ്ലവം നടത്താൻ വേണ്ടി പല ദേശങ്ങളി പല
പേരുകളി തീവ്രവാദികൾ ഒരുമിച്ച് കൂടി. തക്ബീർ വിളിച്ച്
ദൈവനാമമേന്തിയ പതാകകൾ പിടിച്ച് പടവെട്ടിയ കാട്ടാളരെ കണ്ട് ലോകം
മതത്തെ തെറ്റിദ്ധരിച്ചു. തീവ്രവാദത്തിന്റെ മുഖമുദ്രയായി താടിയും
വിലയിരുത്തപ്പെട്ടു. ഭാഷാഭേദമില്ലാതെ സിനിമകൾ തലപ്പാവ് ധരിച്ച മുസ്ലിം
തീവ്രവാദിയുടെ പ്രതിരൂപമായി ഉപയോ?ഗിക്കപ്പെട്ടു. ശരീഅത്ത് നിയമങ്ങൾ
ആധുനിക കാലമൂല്യങ്ങൾക്കെതിരാണെന്ന് പറഞ്ഞ് വധശിക്ഷപോലുള്ള
മാതൃകാശിക്ഷമുറകൾ പരക്കെ വിമർശിക്കപ്പട്ടു. നൂറുകണക്കിനാളുകളെ
നിഷ്കരുണം വെടിവെച്ചു കൊന്ന മാനസിക വൈകല്യമുള്ള സൈക്കോ
കില്ലറുകളുടെ ജീവനുവരെ മഹത്വം കൽപിച്ച് പലപ്പോഴും മാനവികത
വെറും വന്യതായി അധഃപതിച്ചു.
ഇസ്ലാമോഫോബിയക്ക് ശേഷമുള്ള മുസ്ലിം ലോകം
മുസ്ലിം സമൂഹത്തെ പൊതുവായി തീവ്രവാദത്തിന്റെ സംശയകോണിലൂടെ
ലോകം നോക്കികാണാൻ തുടങ്ങിയപ്പോൾ സാംസ്കാരിക സാമൂഹിക
സാമ്പത്തിക മേഖലകളിൽ നിന്നുള്ള മുസ്ലിം ഭ്രഷ്ടും സംഭവിക്കാൻ തുടങ്ങി.
എയർപോർട്ടുകളിൽ താടിയുള്ളവർ മാത്രം ദേഹപരിശോധനക്ക്
വിധേയമാക്കപ്പെട്ടു. തലപ്പാവ് വെച്ചവരെ കണ്ടാൽ പലരും അമ്പരപ്പോടെ
മുഖം തിരിക്കുന്ന രീതിയിലേക്ക് മുമ്പ് ലോകം നിയന്ത്രിച്ച ഒരു ജനത തരം
താഴ്തത്പ്പെട്ടു. സിഖ് തീവ്രവാദവും ഹിന്ദുതീവ്രവാദത്തിന്റെ സീസണായി.
മതേതരത്വത്തോടെ ലയിച്ചുചേർന്നിരുന്ന ഭൂരിപക്ഷ മുസ്ലിം സമുദായം
ഇൗ കെണിയിൽ വീണിരുന്നില്ല എന്നും അവരെ ഒരു പരിധിയോളം
അതിൽ നിന്നും സംരക്ഷിച്ചുനിർത്തിയത്. ഇന്ത്യൻ യൂണിയൻ മുസ്ലിം
ലീഗാണെന്നും കെ വേണു തീവ്രവാദത്തിന്റെ രാഷ്ട്രീയവും പ്രതയശാസ്ത്രവും
എന്ന കൃതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്നും മനസ്സിലാകുന്നത്
simi,pfi പോലോത്ത സംഘടനകളെ മതസംഘടനകളും
ഭൂരിപക്ഷ വിശ്വാസികളും ഏഴയലത്ത് പോലും അടുപ്പിച്ചിരുന്നില്ല എന്നാണ്.
മേൽപറഞ്ഞ തീവ്രവാദസംഘടനകൾ കാരണം സേഫ്സോണെന്നാ
ആശ്വസിച്ചിരുന്ന കേരളം പോലും മതവർഗീയതയുതടെ കഷായം
കുടിച്ചു. സി പി എമ്മുമായും ആർ എസ് എസുമായും നടത്തിയ നിരന്തര
സംഘട്ടനങ്ങളിലൂടെ നിഷ്കളങ്കരായ കേരളീയ മുസ്ലിം സമൂഹത്തെ വരെ മറ്റ്
കക്ഷികൾ തീവ്രവാദികളെന്ന് വിളിക്കുന്ന അധോഗതി വന്നു. സോഷ്യൽ
മീഡിയകളിൽ മുസ്ലിം പ്രൊഫൈലുകൾ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ
നിഷ്കരുണം അവഗണിക്കപ്പെട്ടു.
അറബ് രാജ്യങ്ങളെ ഒന്നടങ്കം പ്രതിരോധിക്കാനുള്ള ഒളിയജണ്ടകൾ
നടന്നു. നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ ഫലസ്തീനികൾ നടത്തുന്ന
അവകാശ പോരാട്ടങ്ങൾ വരെ വിമർശിക്കപ്പെട്ടു.
കാർട്ടൂണുകളിലും സിനിമകളിലും മുസ്ലിംകൾക്ക് സ്ഥിരം വില്ലൻ
വേഷം ലഭിക്കുകയും അപഹാസ്യരാവുകയും ചെയ്യപ്പെട്ടു.
ഇറാഖിലെ മരുഭൂമികയിലേക്ക് ആടുമേക്കാൻ അമേരിക്കയുടെ
തെരുവോരങ്ങളിൽ പൊട്ടിത്തെറിക്കാൻ മുസ്ലിം യുവാക്കളെ പല
മതഭ്രാന്തരും വലവീശിപ്പിടിച്ചു. കേരളത്തിൽ നിന്ന് പോലും യുവാക്കൾ
തീവ്രവാദ ക്യാമ്പുകളിലേക്കൊഴുകി.
ചുരുക്കത്തിൽ മുസ്ലിം ലോകം ഇരകളായി മാറി. ഇരവാദം പറഞ്ഞ്
പറഞ്ഞ് ചിലർ തീവ്രവാദികളുമാി. വ്യാജസംഘർഷാന്തരീക്ഷം സൃഷ്ടിച്ചും
പല സ്ഥലങ്ങളിലും ബോംബിട്ടും മറ്റു പല കക്ഷികളും അതെല്ലാം
ഇസ്ലാമിന്റെ അക്കൗണ്ടിലാക്കി. ചൈനയിലും മറ്റനേകം ഇടങ്ങളിലും
മുസ്ലിംകൾ നിർഭയം ആക്രമിക്കപ്പെട്ടപ്പോഴും ചൈന പോലുള്ള രാജ്യങ്ങളുടെ
തീവ്രവാദം ലോകം പലപ്പോഴും കണ്ടില്ലെന്ന് നടിച്ചു.
0 Comments