Ticker

6/recent/ticker-posts

അൽ ജിഹാസ് (3)


▮അദ്‌നാൻ പുഷ്‌പഗിരി 

കായൽപട്ടണം, ദക്ഷിണേന്ത്യയിലെ ഇസ്ലാമിക പൈതൃകത്തിന്റെ ഈറ്റില്ലമായ നഗരം. പൗരാണിക ചരിത്രത്തിൽ "മഹ്ബർ" എന്ന നാമകരണത്തിൽ പ്രസിദ്ധിയാർജിച്ച ഈ നാട്, ഇസ്ലാമിന്റെ സാംസ്‌കാരിക ചരിത്ര ഡയറികളിൽ അവിസ്മരണീയമായ നാഴികക്കല്ലായി ഇന്നും അവശേഷിക്കുന്നു.കേരളത്തിൽ വ്യാപിച്ച ഇസ്ലാമിന്റെ ഉറവിടവും ഇവിടം തന്നെ. ഹിജ്‌റ വർഷം 630 മുതൽ ഇസ്ലാമിന്റെ പുണ്യാഗമനം കൊണ്ട് ഈ നഗരം അലങ്കൃതമായിട്ടുണ്ട്. യമനിൽ നിന്നും ഈജിപ്റ്റിൽ നിന്നും പ്രബോധനർത്ഥം ഇന്ത്യയിലെത്തിയ പണ്ഡിതരുടെ പ്രഥമകേന്ദ്രം ഈ നഗരം തന്നെയായിരുന്നു. അവിടം മുതൽ ഇന്ന് കാണുന്ന തരത്തിലേക്കുള്ള ഇസ്ലാമിന്റെ ഐതിഹാസിക ജൈത്രയാത്രകളിളെല്ലാം ചെറുതും വലുതുമായി ഈ നഗരം ഭാഗവാക്കായിട്ടുണ്ട്. ഈ വിശുദ്ധ ഭൂമികയിൽ അന്തിയുറങ്ങുന്ന പരിശുദ്ധാത്മാക്കളെല്ലാം ഈ നഗരത്തിന്റെ പോയകാലോർമകളുടെ അണയാത്ത ദീപങ്ങളായി ഇന്നും ജ്വലിച്ചു നിൽക്കുന്നു.അടിച്ചു വീശുന്ന കാറ്റിലും പെയ്തു തോരുന്ന മഴയിലുമെല്ലാം ആത്മീയനുഭൂതിയുടെ അഭൗമമായ ലാവണ്യമുൾക്കൊള്ളുന്ന ഈ നഗരം എന്നുംഅനുഭൂതിയാൽ ആത്മീയ ദാഹിയുടെ മാറ്റിവെപ്പുകേന്ദ്രങ്ങളാവുന്നു.ഇത്തരത്തിൽ ഒളിഞ്ഞു കിടക്കുന്ന ഈ നഗരത്തിന്റെ ആത്മീയതലങ്ങളെ സൂക്ഷ്മമായി തൊട്ടറിയാനും, പുതിയ പുലരികളെയും ജീവിതകളെയും നെഞ്ചോട് ചേർക്കാനും ഈ ചെറുയാത്ര സംഘം കയൽപട്ടണത്തെ ഭൂമികയിലേക്ക്...... 

Post a Comment

0 Comments