Ticker

6/recent/ticker-posts

അൽ ജിഹാസ് (1)


▮അദ്‌നാൻ പുഷ്‌പഗിരി

ഒരു 20 വർഷങ്ങൾക്കു മുമ്പ് മലയാളത്തിൽ ജനിച്ച് മലയാളത്തിൽ ജീവിച്ചു മലയാളത്തിൽ യാത്ര ചെയ്ത ഞാൻ ഇന്ന് ആ അക്ഷരസമുദ്രം മുറിച്ചു കടക്കുകയാണ്. ഇവിടെ എവിടെയോ ആണ് ഭാഷകൾ കൊണ്ട് അതിർത്തിയെഴുതിയ രണ്ട് ലോകങ്ങൾ കണ്ടുമുട്ടുന്നത്. വാളയാറിലെ വൻമരങ്ങളുടെയും പോത്തന്നൂരിലെ നെൽപ്പാടങ്ങളുടെയും അവ്യക്തമായ സംസാരം എന്റെ ഭാഷയ്ക്ക് ഇവിടെ എന്തോ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന തോന്നൽ എന്നിലുളവാക്കി. അക്ഷരങ്ങളിലും സ്വരങ്ങളിലും ഞാനറിയാതെ ഏതൊക്കെയോ കുടുക്കുകൾ പ്രത്യക്ഷപ്പെട്ടു. ചോദിച്ചപ്പോൾ എന്റെ അമ്മ മലയാളം ഈ മലനിരകൾക്ക് അപ്പുറത്തുള്ള തമിഴകത്ത് തറവാട്ടിലെ അതിന്റെ മുത്തശ്ശിക്കഥകൾ കേൾക്കാൻ പോവുകയാണെന്നാണ് പറഞ്ഞത്. ഗൃഹാതുരത്വം തീണ്ടിയ എന്നെ തഴുകി തലോടുന്ന പാലക്കാടൻ കാറ്റിനെ ആവതോളം ശ്വസിച്ച് ഞാൻ തറവാട്ടിലേക്ക് ചെല്ലുകയാണ്. എന്റെ ഭാഷയിലെയും നാടിന്റെയും മതവൈജ്ഞാനിക മുന്നേറ്റത്തിന്റെ പ്രഭവകേന്ദ്രമായ കയൽപട്ടണത്തേക്ക്....

Post a Comment

0 Comments