▮ജഫിൻ കൊടുവള്ളി
#വിവെൻസിയ #സിവിലിയ
സക്രേപട്ടണത്തിന്റെ ഐതിഹാസിക നായകൻ രുഗ്മാംഗദന്റെ ഇളയ മകളുടെ മാംഗല്യ ചടങ്ങാണ് വേദി. മുതിർന്ന മകൾക്ക് ഹിരെമംഗളൂരുവിന്റെ വിസ്തൃത ദേശം തന്നെയും സ്ത്രീധനമായി നൽകിയ രാജാവിന്റെ പുതിയ പ്രഖ്യാപനത്തിനായി കതോർക്കുകയായിരുന്നു ഭരണീയർ. പ്രകൃതി വിസ്മയങ്ങളുടെ അൽഭുതഭൂമിയായ ചിക്മംഗളുരുവായിരുന്നു തൻ്റെ ഒടുവിലത്തെ മകളുടെ കല്യാണ ദിനത്തിൽ രാജാവ് സ്ത്രീധനമായി പ്രഖ്യാപിച്ചത്. അദ്വിതീയമായ ചാരുതയോടെ പ്രകൃതി വരച്ച അനശ്വരച്ചിത്രങ്ങളുടെ സംഗമസ്ഥാനിയായ, കന്നടനാടിന്റെ ദക്ഷിണപാശ്ചാത്യൻ ഹൃദയഭൂമി അങ്ങനെ രുഗ്മാംഗദന്റെ ഇളയ മകളടെ അധികാരഭൂമിയായി മാറി.
1947 ൽ പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ഇന്ത്യ പുതിയൊരു പ്രഭാതത്തിലേക്കുണർന്നെഴുനേൽക്കുമ്പാൾ കടൂർ എന്നായിരുന്നു പ്രസ്തുത ദേശത്തിൻ്റെ നാമം. എന്നാൽ, സ്വാതന്ത്രാനന്തര ഭാരതത്തിൽ അതൊരു നിർണായകമായ പേരുമാറ്റത്തിന് സാക്ഷിയായി.
"ചിക്കമഗളൂരു"
(ചിക്ക+മഗള+ഊരു)
കന്നട ഭാഷയിൽ "ഇളയ മകളുടെ പട്ടണം".
സഞ്ചാരി ലക്ഷങ്ങളൊഴുകിയെത്തുന്ന ഈ അസാധ്യ ഭൂമിക തന്റെ ഐതിഹാസിക നാമം ലോകർക്ക് മുമ്പിൽ അഭിമാനത്തോടെ മുഴക്കി കൊണ്ടിരിക്കുന്നു.
"ചിക്ക്മംഗ്ളൂർ..."
മാമലകളും ജലാത്ഭുതങ്ങളും കാപ്പിയും കൊണ്ട് അലംങ്കൃതമായ, ട്രക്കിംഗ് പ്രേമികളുടെ സ്വർഗം - "ചിക്ക്മംഗളൂരു"
ചിത്രത്തിൽ : ചിക്ക്മംഗളൂരുവിന്റെ നായിക ഇതിഹാസത്തിലെ രുഗ്മാംഗദന്റെ ഇളയപുത്രി

0 Comments