Ticker

6/recent/ticker-posts

എന്താണ് റോഷാക്ക്?

rorschach

മിസ്അബ് കടുങ്ങല്ലൂർ 

റോഷാക്ക് എന്ന വാക്ക് മലയാളികൾക്ക് കൂടുതൽ പരിചിതമായത് അടുത്തിടെ ഇറങ്ങിയ സിനിമയിലൂടെയാണ്. എന്നാൽ മനഃശാസ്ത്രവുമായി ബന്ധപ്പെട്ട ഈ വാക്കിനു വിശാലമായ അർഥം തന്നെയുണ്ട്. അതൊരു സൈക്കോളജിക്കൽ ടെസ്റ്റ് ആണെന്ന് പറയാം. ഇത് മാനസിക ചികിത്സയില്‍ ഉപയോഗിച്ചു വരുന്നു. ഒരാളിലെ കുറ്റവാസനകള്‍ കണ്ടെത്താനും ഒരു പ്രത്യേക കാര്യത്തോടുള്ള പ്രതികരണം തിരിച്ചറിയാനുമെല്ലാം ഈ പ്രത്യേക ടെസ്റ്റ് ഉപയോഗിക്കാം.

1921  ൽ ഹെർമൻ റോഷാക്ക് എന്നയാളാണ് ഈ പരീക്ഷണത്തെ ആദ്യമായി മുന്നോട്ട് വെച്ചത്. ഇതാണ് ഇതിന് ആ പേര് വരാന്‍ കാരണവും. ഒരാളുടെ മാനസിക നിലകൾ, ചലനങ്ങൾ എന്നിവ മനസ്സിലാക്കാൻ വേണ്ടിയാണ് ഇതിനെ ഉപയോഗിക്കുന്നത് എന്ന് നേരത്തെ പറഞ്ഞല്ലോ. ഇതിനായി ഉപയോഗിയ്ക്കുന്ന പ്രത്യേക തരം ചിത്രം ലിങ്ക്‌ബ്ലോട്ട് രീതിയില്‍ തയ്യാറാക്കിയതാണ്. 10 ലിങ്ക്‌ബ്ലോട്ട് കാര്‍ഡുകള്‍ ഇതിനായി ഉപയോഗിയ്ക്കുന്നു. ഇവയില്‍ ചിലത് കറുപ്പും മറ്റു ചിലത് ചാരനിറവുമായിയിരിയ്ക്കും.
മാനസിക പ്രശ്നങ്ങൾ നേരിടുന്ന മുന്നൂറ് പേരെ കുറിച്ച് പഠിച്ച അദ്ദേഹം സൈക്കോഡയാഗ്നോസ്റ്റിക് എന്ന പേരിൽ ഒരു പുസ്തകം രചിച്ചു. സാധാരണയായി അഞ്ച് വയസ്സിനുമുകളിൽ പ്രായമുള്ള ആളുകളിലാണ് ഇത് പരീക്ഷിക്കുന്നത്. ഇതിന് ഉപയോഗിയ്ക്കുന്ന പ്രത്യേക ചിത്രം ഉപയോഗിച്ച് ഒരാളുടെ മാനസികാവസ്ഥ, വ്യക്തിത്വം, പ്രതികരണം, ഒരു കാര്യത്തോട് എങ്ങനെ പ്രതികരിയ്ക്കുന്നു, കാര്യം ചെയ്യാനുളള കഴിവ് തുടങ്ങിയ ഒരു പിടി കാര്യങ്ങള്‍ വിലയിരുത്തുവാന്‍ സാധിയ്ക്കും.
ഡിപ്പറേഷൻ, സൈക്കോസിസ്, schizophrenia  തുടങ്ങിയവയെല്ലാം ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇതില്‍ എത്ര സ്‌കോര്‍ നേടുന്നു എന്നതിന് അനുസരിച്ചാണ് അവസാനം ഒരാളെക്കുറിച്ചുള്ള വിലയിരുത്തല്‍ വരുന്നതും. ഒരാളുടെ ചിന്താഗതിയിലെ വ്യത്യാസങ്ങളും വൈകല്യങ്ങളും സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളുമെല്ലാം തന്നെ ഇതിലൂടെ കണ്ടെത്താം.
schizophrenia  ഉള്ളവർ ഇതിൽ മറ്റു പ്രശ്നങ്ങൾ ഉള്ളവരിൽ നിന്നും വ്യത്യസ്തമായ സമീപനം പുലർത്തുന്നതായി ഹെർമൻ റോർഷക്ക് കണ്ടെത്തിയിരുന്നു. എന്നുവെച്ചാൽ ഓരോ പ്രശ്നങ്ങൾ ഉള്ളവർ ആ ചിത്രത്തോട് പ്രതികരിക്കുന്ന രീതികൾ വ്യത്യാസപ്പെടും.
1960-കളിൽ, റോഷാക്ക് ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രൊജക്റ്റീവ് ടെസ്റ്റ് ആയിരുന്നു.
rorschach inkblot
Rorschach inkblot

ഒരു വ്യക്തിയുടെ വ്യക്തിത്വം വിലയിരുത്താൻ അവ്യക്തമായ ഡിസൈനുകളുടെ  വ്യാഖ്യാനം ഉപയോഗിക്കുന്ന ആശയം ലിയനാർഡോ ഡാവിഞ്ചിയിലേക്കും ബോട്ടിസെല്ലിയിലേക്കും എത്തുന്ന ഒന്നാണ്.  പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഗോബോലിങ്ക്‌സ്  എന്ന ഗെയിമിന്റെ കേന്ദ്രമായിരുന്നു മഷിപ്പടർപ്പുകളുടെ വ്യാഖ്യാനം. 
 എന്നിരുന്നാലും, ഇത്തരത്തിലുള്ള ആദ്യത്തെ സമീപനമായിരുന്നു  റോഷാക്കിൻറെത്.
download.jpg
ഹെർമൻ റോഷാക്ക് 

കാര്യമായ രീതിയിൽ ഈ ടെസ്റ്റ് ഉപയോഗിക്കുന്നത് മനഃശാസ്ത്രജ്ഞാർ തന്നെയാണെങ്കിലും മിക്ക അന്വേഷണ മേഖലകളിലും ഇതിന്റെ ഉപയോഗം കാര്യമായി തന്നെ കാണപ്പെടുന്നു.യുണൈറ്റഡ് കിംഗ്ഡത്തിലെ പല മനഃശാസ്ത്രജ്ഞരും അതിന്റെ ഫലപ്രാപ്തിയെ വിശ്വസിക്കുന്നില്ല, മാത്രമല്ല ഇത് വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.



Post a Comment

1 Comments