Ticker

6/recent/ticker-posts

കായികലോകത്തെ ഇസ്ലാമിക ചരിത്രവും വർത്തമാനങ്ങളും


മുഫീദ് മുഹമ്മദ് 

ഇസ്ലാമിക നാഗരികതയിലെ ജീവിതത്തിന് സാധാരണമായതിന് വിരുദ്ധമായി മറ്റു ചില മുഖങ്ങളും കൂടിയുണ്ട്.മുസ്ലിം എന്ന നാമഥേയത്തിനു പുറമെ യുദ്ധമര്യാദകൾ,പള്ളികൾ,സ്കൂളുകൾ,പുസ്തകങ്ങൾ,നഗരവൽക്കരണം കൊണ്ട്  വിരാചിക്കുന്നതുമായ വിശാലമായ ഒരു രാജ്യം  മാത്രമായിരുന്നില്ല ഇസ്ലാമിക പ്രസ്ഥാനം.സൗമ്യമായ നർമ്മങ്ങളുടെയും ന്യായമായ കളികളുടെയും ഉടയവ്യക്തിത്വങ്ങളായിരുന്നു ഓരോ മുസ്ലിംകളും.ആസ്വാദനവും പ്രയോജനവും നൽകുന്ന വിവിധ തരത്തിലുള്ള കായിക ഇനങ്ങൾ അറിയുന്നവർ.
 മുസ്ലിം ചരിത്രതാളുകളിൽ പ്രതിച്ഛായയെ വികൃതമാക്കുന്ന അവഗണിക്കപ്പെട്ട കഥകളുണ്ട് ഒരു വശത്ത്.അത് ശിഥിലവും നീതിരഹിതവുമായ ചിത്രങ്ങളാക്കി വളച്ചൊടിക്കാനുള്ളതായിരുന്നു.
 മുസ്ലിംകൾ വൈദഗ്ദ്ധ്യമുളവാക്കുന്ന കളികൾ നിയമങ്ങൾക്കനുസൃതമായി കളിക്കുകയും വിനോദിക്കുകയും ചെയ്യുമായിരുന്നു.പ്രവാചകൻ തന്നെ,പ്രഗത്ഭരായ അറബ് ഗുസ്തിക്കാരി  പ്രധാനിയായിരുന്നു.നബിയുടെ ഒട്ടകം മത്സരങ്ങളിൽ  ഭൂരിഭാഗവും വിജയിക്കുകയും ചില സമയങ്ങളി  പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.താബിഉകളിൽ പ്രധാനികളായ ഇമാമുകൾ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ ചെസ്സ് കളിക്കാരി പെട്ടവരായിരുന്നു.പിന്നീട് വന്ന പണ്ഡിതന്മാരും ഉമറാക്കളും നീന്തൽ ,പന്ത് കളി,വേട്ടയാട  ,അത്ലറ്റിക്സ് തുടങ്ങിയവ ഇഷ്ടപ്പെടുന്ന വരും ആയിരുന്നു.ആയതിനാൽ  തന്നെ നാഗരികതയുടെ വൈവിധ്യം ഈ മേഖലയിലും പ്രകടമാണ്.  
                കുട്ടിക്കാലം മുതൽ  തന്നെ അറബികൾ നിരവധി കളികളുടെ കുട്ടുകാരാണ്.കൂടാതെ അറബി  നിഘുവിൽ  ഡസൻ കണക്കിന് കളികളുടെ പേരുകൾ പരാമർഷിക്കുന്നുണ്ട്.ഇബ്നു സീദാ അൻദുലുസി(458 ഹി) തന്റെ മുഖസ്സസ് എന്ന കിതാബിൽ  ഇത്തരം വിനോദങ്ങളുടെ പേരുകൾ വിവരിക്കുന്നുണ്ട്.അതുപോലെ തന്നെ ഇബ്നു മൻസൂർ(711 ഹി)തന്റെ ലിസാനു  അറബിയിൽ  ധാരാളം കളികളെ കുറിച്ചും അവയുടെ ആവിശ്കാര രൂപത്തേയും വർണ്ണിക്കുന്നുണ്ട്.
പ്രത്യേകിച്ച് മക്ക സമൂഹത്തെകുറിച്ച് സംസാരിക്കുമ്പോൾ,പ്രശസ്ത ചരിത്രകാരനായ അൽ ഫാഖിഹി(272 ഹി) തന്റെ അഖ്ബാറു മക്കയി ൽ വിവരിക്കുന്നത് മക്കക്കാർ ഇസ്ലാമിന് മുമ്പുള്ള  കാലത്തും ഇസ്ലാമിക ആവിർഭാവ കാലത്തും കളികളി  ഏർപ്പെട്ടിരുന്നവരായാണ്.ഉമറു ബ്നു
  ഖത്താബ് മക്കയിൽ  കരക്ക് എന്നറിയപ്പെടുന്ന കളിയിലേർപ്പെട്ട സ്വദേശികളെ കണ്ടതായി  പരാമർശിക്കുന്നുണ്ട്.
 ഏറ്റവും പ്രശസ്തമായ അറബ് കളികളി  ഒന്നാണ് ഗുസ്തി.അതി  പ്രസിദ്ധമായത് മക്കയിൽ വെച്ച് ഇബ്നു റുക്കാനാ അൽ  ഖുറഷിയുമായി ഗുസ്തി പിടിക്കുന്ന പ്രവാചകന്റെ കഥയാണ്.ഇബ്നു അബ്ബാസ് (റ)വിൽ  നിന്ന് ഇമാം ഇബ്നു കസീർ അ  ബിദായത്തു അന്നിഹായയി   ഈ  ചരിത്രം വിവരിക്കുന്നത് 'നബിയും യസീദു ബ്നു റുകാനയും മൂന്നു പ്രാവിശ്യം ഗുസ് തി മത്സരം നടക്കുകയുായി.മൂന്നാമതായിരിക്കുമ്പോൾ റുകാന പറഞ്ഞു:മുഹമ്മദേ,നിനക്ക്  മുമ്പ് ആരും എന്റെ നട്ടെല്ല് നിലത്ത് വെച്ചിട്ടില്ല.'
 ഇസ്ലാമിക ചരിത്രത്തി  സ്പോർട്സിന് നബിയുടെ സന്ദേശത്തോളം പഴക്കമുണ്ടെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.കാരണം,അവയുടെ ആരംഭം പ്രവാചകത്വ കാലം മുതൽക്കെ  പ്രബലവും ആചരിച്ചതുമായവയെല്ലാം നബി അംഗീകരിച്ചതാണ്.ഈ സങ്കീർണ്ണതയുടെയും  ക്രമത്തിന്റെയും വിശദാംശകളിലൂടെ പ്രവാചകന്റെ നഗരത്തിലെ കളികൾ രണ്ട് തരത്തിലായിരുന്നുവെന്ന് പറയാം.ഒന്ന്,ഉത്സവം/കാർണിവ  പോലെയുളള സ്വഭാവം അവകാശപ്പെടുന്നവ.രണ്ട്,മത്സരാധിഷ്ഠിത കായിക സ്വഭാവം.ചുരുക്കത്തിൽ രണ്ട് തരങ്ങളും ഒരു തലത്തിൽ  നമുക്ക്  കണ്ടുമുട്ടാൻ സാധിക്കുന്നതാണ്.
 ആയുധങ്ങളുമായുള്ള കളി ഇസ്ലാമിന് നല്ല രീതിയിലുള്ളൊരു താൽപര്യം കാണാവുന്നതാണ്.ഇബ്നു ബത്താലുൽ  ഖുർതുബി പറയുന്നത് ഇവ അനുവദനീയമാണെന്നും കുന്തങ്ങൾ കൊണ്ട് കളിക്കുന്നത് പ്രവാചക സുന്നത്താണെന്നും ശത്രുവുമായി ഏറ്റുമുട്ടുമ്പോൾ ഒരുപകരണമായി അതിൽ  പരിശീലനം നേടുന്നതിലും ഭാരോദ്വഹനത്തിലും മറ്റും പോലുള്ള കഠിനമായ കായിക നീക്കങ്ങളിലും ഇത് അടിസ്ഥാനവുമായി കണക്കാക്കാവുന്നതാണ്.
ആഘോഷമായി കളിക്കുന്നത് ചിലർ ജോലി ചെയ്യുന്ന ഒരു രീതിയിലേക്ക് മാറിയിരിക്കുന്നതായി  മനസ്സിലാക്കാം.ഇബ്നു അബി ഷൈബ 'അ  മുസന്നഫി  ' ഇബ്നു അബ്ബാസ് തന്റെ മക്കളെ  പരിച്ഛേദന ചെയ്തപ്പോൾ കളിക്കാരെ വിളിച്ച് നാൽ  ദിർഹം നൽകിയെന്നു പറയുന്നു.ഏഴാം  നൂറ്റാണ്ടിന്റെ തുടക്കത്തിൽ  ബാഗ്ദാദിലെ അബ്ബാസി ഖലീഫ താർത്താരി ദൂതനു മുന്നിൽ സൈനിക പരേഡ് നടത്തിയ ചരിത്രവുമുണ്ട്.ഇത് മികച്ചൊരു സൈനിക പുരോഗതിയിലേക്കെത്തിച്ചു.
 കളികൾ പലപ്പോയും യുദ്ധത്തിലെ വിജയത്തിന്റെ ഔദ്യോഗിക ആഘോഷത്തിന്റെ ഭാഗമായാണ് നടക്കാറുള്ളത്.ചരിത്രകാരനായ ഇബ്നു ദവാദാരിയുടെ കൻസു ദുററിൽ വിവരിക്കുന്നതുപോലെ,അയ്യൂബികൾ ഈജിപ്തിലെ തങ്ങളുടെ കുടുംബക്കാരെ പരാജയപ്പെടുത്തിയതിന് ശേഷം കൈറോയി  പ്രവേശിച്ചത് ശക്തമായ ആഘോഷത്താലും വിനോദത്തിലേർപെട്ടവരുമായിട്ടാണ്.മുൻ കാലങ്ങളിൽ മുസ്ലിംകൾ കളിച്ചത് ശുദ്ധമായ വിനോദമായിരുന്നില്ല.വലിയവരും പണ്ഡിതരുമായി ജനങ്ങളെല്ലാം ഇതിൽ  പങ്കുകൊള്ളുന്നു.രാജകീയ മര്യാദകളുടെ പുസ്തകം ശുപാർശ ചെയ്യുന്ന രാജാവിന്റെ ആവിശ്വങ്ങളിലൊന്നാണ് ഇത്തരം ഇടപെടലുകൾ.പന്തുകളിക്കുക,വേട്ടയാടുക,അമ്പെയ്ത്ത് പരിശീലനം,ചെസ്സ് ഇവയിൽ  പ്രധാനമായിരുന്നു.
പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം,ഇബ്നു റജബ് അൽ  ഹൻബലി വിവരിക്കുന്നത് അവർ  തങ്ങളുടെ അനുയായികളോടൊപ്പം കളിക്കുകയും ജീവിതം ധന്യമാക്കുകയും ചെയ്യുമായിരുന്നുവെന്നാണ്.അതുപോലെ കുട്ടികൾക്ക് കളിക്കാനും മാനസിക ഉല്ലാസത്തിനും കളിപ്പാട്ടങ്ങൾ  അനുവദിക്കുന്നുണ്ട് മതം.പ്രവാചകന്റെ നെഞ്ച് പിളർന്ന സംഭവം ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴാണ് നടന്നതെന്ന് സ്വഹീഹു  ബുഖാരിയി  പറയുന്നു.അബു ഹുറൈ റ(റ) രാത്രികളിൽ  കുട്ടികളുമായി ഒളിച്ചുകളിയിലേർപ്പെട്ടിരുന്നു.
 ആൺകുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നതു പോലെ പെൺകുട്ടികൾക്ക് പാവക്കുട്ടിയുടെ രൂപത്തിൽ കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു.ഇബ്നു സീദ ദന്തുപ്രതിമകൾ എന്നും പെൺകുട്ടികൾ കളിക്കുന്ന പെൺരൂപം എന്നുമാണ് ഇബ്നു മൻസൂറിന്റെ ഭാഷ്യം.
 സ്വഹീഹുൽ  ബുഖാരിയിൽ  ഉദ്ദരിക്കുന്നു,' ഞാൻ പ്രവാചകനോടൊപ്പം പാവകളുമായി കളിക്കുമായിരുന്നു.കൂടെ കളിക്കുന്ന സുഹൃത്തുക്കളും എനിക്കുണ്ടായിരുന്നു.വലിയ നഗരങ്ങളിലെ  പെൺകുട്ടികൾക്കുള്ള ഏറ്റവും രസകരമായ കളികളിലൊന്ന് ദുബാർക്ക് (ഇന്നത്തെ ബാർബി  ഡോൾ എന്ന പാവ)യാണ്.ഖാളി മുഹ്സിൻ അൽ  തനൂഖി തന്റെ നിഷ്വാറു  മഹാജിറയിൽ  പരാമർശിക്കുന്നത് കാണാം.ദുബാർക്ക്,വിദേശ പദമാണ്.ആൺകുട്ടികളെപ്പോലെ കളിപ്പാട്ടങ്ങൾക്കും ഇത് ഒരുപോലെയാണ്.ബാഗ്ദാദിലെ ജനങ്ങൾ രാത്രികളിൽ  അവയെ മേൽകൂരയിൽ  വക്കുകയും പകൽ  സമയങ്ങളിൽ  അവയോടൊപ്പം കളിക്കുകയും ആഡംബര വസ്ത്രങ്ങളും  ആഭരണങ്ങളും ധരിപ്പിച്ച് മനോഹരമായി അണിയിച്ചൊരുക്കുകയും ചെയ്യുമായിരുന്നു.
പ്രവാചകന്റെ കാലം മുതൽക്കെ മത്സരകായിക വിനോദങ്ങൾക്ക് വളരെയധികം ജനകീയ താൽപര്യവും ഔദ്യോഗിക പ്രചരണവും ഉണ്ടായിരുന്നു.സമൂഹത്തിന് ഉപകാരപ്പെടാതെ സമ്പ
ത്തിനെ നശിപ്പിക്കുന്ന ചൂതാട്ടത്തിന്റെ വാതിലുകൾ ഇസ്ലാമിക നിയമം അടച്ചിട്ടുണ്ടെങ്കിലും ആരോഗ്യത്തിനും ആത്മധൈര്യത്തിനും സഹായിക്കുന്നവയെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.അമ്പെയ്ത്ത്,കുതിര സവാരി പോലെയുള്ള കായികത്തിലൂടെ ശാരീരിക തയ്യാറെടുപ്പുകളുമായി  സമൂഹത്തിലെ ഓരോ വ്യക്തിയേയും സജ്ജമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
പ്രവാചൻ ഇത്തരം രീതിയിലുള്ള മത്സരം സ്പോൺസർ ചെയ്യുകയും സൂപ്പർവൈസർ,പങ്കാളി,പ്രോത്സാഹനം തുടങ്ങിയെല്ലാമേഖലകളിലും സാന്നിദ്ധ്യം കാണാവുന്നതാണ്.ബുഖാരിയിൽ ഉദ്ദരിക്കുന്നു:'ഓട്ടത്തിനും യുദ്ധത്തിനും തയ്യാറായ കുതിരകൾക്കിടയിൽ  പ്രവാചകൻ ഓട്ട മത്സരം നടത്തുമായിരുന്നു.മെരുക്കാത്ത കുതിരകൾക്കിടയിൽ  അദ്ദേഹം ബാനി സുറൈഖിലെ  പള്ളിയിലേക്ക് ഓടുകയും ചെയ്യുമായിരുന്നു.
അമ്പെയ്ത്ത് നബിക്ക് പ്രിയങ്കരമായിരുന്നു.ഇമാം ബുഖാരി സലാമ ബിൻ അക്വയിൽ നിന്ന്  ഉദ്ദരിക്കുന്നു.' നബി(സ) ഒരു കൂട്ടം അമ്പെയ്ത്ത് പരിശീലിക്കുന്ന മുസ്ലിംകൾക്കിടയിലൂടെ നടന്നുപോയി.പ്രവാചകൻ അരുളി:ഇസ്മാഈൽ  സന്തതികളെ,നിങ്ങൾ അമ്പെയ്ത്ത് പഠിക്കു ക.കാരണം,നിങ്ങളുടെ പിതാവ് ഒരു വില്ലാളിയായിരുന്നു.'
ഒട്ടക ഓട്ടമത്സരത്തെ സംബന്ധിച്ചിടത്തോളം പ്രവാചകന്റെ ഒട്ടകം എപ്പോഴും അതിൽ  പങ്കെടുക്കുകയും ഒരു പ്രാവിശ്യം ഒഴികെ എല്ലായിപ്പോഴും വിജയിക്കുകയും ചെയ്തിരുന്നു.
പ്രവാചക മാതൃകകളി  മനസ്സിനെ മൂർച്ച കൂട്ടുകയും യുദ്ധത്തിന്റെ വഞ്ചനകളും ശത്രുക്കളു ടെ കുതന്ത്രങ്ങളിൽ  നിന്ന് സംരക്ഷിക്കാനുള്ള വഴികൾ പഠിപ്പിക്കുകയും ചെയ്യുന്നവ കളിക്കാൻ  അനുവാദം ന ൽകുന്നുവെന്നാണ് പണ്ഡിത മതം.അതിനാൽ  പണ്ഡിതൻ മഹ്മൂദ് ശുക്രി അ   അലൂസിയുടെ റേസിംഗ്,ഷൂട്ടിംഗ് സ്പോർട്സ് എന്നിവയുടെ വ്യവസ്ഥകളും നിരീക്ഷിക്കുന്ന തിനും സമ്മാനങ്ങൾ നേടുന്നതിനുമുള്ള നിയമങ്ങൾ വിശദീകരിക്കുന്ന ഇസ്ലാമിക കർമശാസ് ത്ര പുസ്തകങ്ങൾ ഏറെ പ്രശസ്തമാണ്.ഇൗ മത്സരങ്ങളുടെ പ്രാവചനിക മേ നോട്ടം നിയ ന്ത്രിച്ചുവെന്നതി  സംശയമില്ല.മാത്രമല്ല,ഇമാം ശാഫിആ ഈ രീതിയിലുള്ള നിയമങ്ങൾ കിതാബുൽ  ഉമ്മിൽ  വിവരിക്കുന്നുണ്ട്.
അച്ചടക്കത്തോടെയുള്ള കളിയുടെ നിയമങ്ങളുമായി ബന്ധപ്പെട്ടതാണ് ഗെയിംമുകളിലെ റഫറിംഗിനെ കുറിച്ചുള്ള സംസാരവും മത്സരാർത്ഥികൾക്ക് ഈ നിയമങ്ങൾ വിശ്വസ്തമായി പ്രയോഗിക്കാൻ ശ്രദ്ധിക്കുന്ന റഫറിമാരും.പൂർവീക കാലങ്ങളിൽ  ഇത്തരം രീതി നിലനിൽകുന്നതിനാലായിരിക്കും ഈ രീതി ഇന്നും നിലനിന്നു പോരുന്നത്.
വിജയികളായ സമൂഹത്തിന് ജനകൂട്ടത്തിന്റെ പ്രോത്സാഹനവും പങ്കും ഇസ്ലാമിന്റെ ഉദയം മുത ലുള്ളതാണ്.ഇതിൽ ഒരു ടീമിനെതിരെ മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവാചകന്റെ കഥ ഏറെ പ്രസിദ്ധമാണ്.പ്രവാചകൻ പറഞ്ഞു:എറിയൂ,ഞാൻ ഇവരോടു കൂടെയാണ്.അന്നേരം  
മറ്റുള്ളവർ അതി  നിന്നും പിന്നോട്ടടിച്ചു.നിങ്ങൾ എന്തുകൊ് എറിയുന്നില്ല? നബി ചോദി ച്ചു.അങ്ങ് അവരോടൊപ്പമുള്ളപ്പോൾ ഞങ്ങൾ എങ്ങനെയെറിയും?അവർ നിസ്സഹായരായി പറ ഞ്ഞു.പ്രവാചകൻ പറഞ്ഞു:'എറിയുക,കാരണം ഞാൻ നിങ്ങൾക്കെല്ലാവർക്കുമൊപ്പമാണ്.'
പ്രവാചകന്റെ പ്രോത്സാഹനം,അവിടുത്തെ ബഹുമാനാർത്ഥം ഒരു പ്രത്യേക ടീമിന് വേണ്ടി മറ്റു ടീമിന്റെ വികാരങ്ങളെയോർത്ത് നിഷപക്ഷത പാലിക്കാൻ നബി(സ) സ്വയം പ്രതിജ്ഞാബന്ധനായി.
അത്ലറ്റുകളെ അവരുടെ വിഭാഗീയ ബന്ധത്തെ അടിസ്ഥാനമായി പ്രോത്സാഹിപ്പിക്കുന്നത് ചരി ത്രപരമായി നിരീക്ഷിക്കപ്പെടുന്ന ഏറ്റവും വിചിത്രമായ ഒരു അഭിനന്ദന രീതിയായി തുടരുന്നു.
ഇറാഖിലെ ഇസ്സു ദൗലക്ക് ഓട്ടം,ഗുസ്തി,നീന്ത  തുടങ്ങിയ ചില കായികയിനങ്ങളിൽ അതീവതൽപരനായിരുന്നുവെന്ന് ഖാദി മുഹ്സിൻ അൽ  തനൂഖി ഉദ്ദരിക്കുന്നുണ്ട്.അങ്ങനെ അദ്ദേഹം
അവയിൽ പണം ചെലവഴിക്കുകയും അവർക്കായി ടീമുകൾ സംഘടിപ്പിക്കുകയും ആളുകൾ ക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.എന്നാൽ ഓട്ടം എന്ന കായിക വിനോദം പ്രത്യേകിച്ച്  അദ്ദേഹത്തിന്റെ ശ്രദ്ധയും ഏറെയെടുത്തു.
ആവേശഭരിതമായ ജനകീയവും ഔദ്യോഗികമായ പിന്തുണയുമായി ഈ ഓട്ടത്തിന്റെ ഫലം  ആളുകൾ അതിലേർപ്പെടുകയും കുട്ടികളെ അതിന് ഏ ൽപിക്കുകയും ചെയ്തു.ഇതിലൂടെ മുഈസ് ദൗലക്കായി രണ്ട് ഓട്ടക്കാർ വളർന്നു വന്നു.അവരോരുത്തരും ഒരു ദിവസം സൂര്യോദ
യം മുതൽ  അസ്തമയം വരെ മുപ്പതിലധികം ലീഗുകൾക്കായി കളിക്കുകയും ചെയ്യുമായി രുന്നു.
                      പന്തിനെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കളിയായി രുന്നു .അത് ഏറെ ആളുകളുടെ ജീവിതത്തെ സ്വാദീനിക്കുകയും പൊതു ശ്രദ്ധ ലഭിക്കുകയും  ചെയ്തു. ഇത് പുരാണ കാലത്ത് വൈദ്യശാസ്ത്രപരമായി ശുപാർശ ചെയ്യപ്പെട്ടിരുന്നതായി കാ ണാം.ഇബ്നു അൽ  നഫീസ് 'അ  മുജാസ് ഫീ തിബ്ബ് '   അറബികളുടെ കായികവിനോദ ത്തെ പ്രതിപാദിക്കുന്നുണ്ട്.'കളിക്കുന്നത് ആത്മാവിനും ശരീരത്തിനും ഒരു വിനോദമാണ്.കാര ണം,അതിന്റെ വിജയത്തിൽ സന്തോഷവും തോൽവിയിൽ കോപവും ആവിശ്വമാണ്.പന്തുകളി  അറബികൾ പേർഷ്യക്കാരി  നിന്ന് സ്വീകരിച്ചതായി ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.ഖ ലീഫമാരുടെയും രാജാക്കന്മാരുടെയും രാജക്കുമാരന്മാരുടെയും പ്രിയപ്പെട്ട കായിക വിനോദമാ യിരുന്നു പന്തുപകളി.അതിനെ പ്രണയിച്ച രാജകുമാരന്മാരി  ഈജിപ്തിലെ തുലുനിഡ് രാഷ്ട്രത്തിന്റെ സ്ഥാപകൻ അഹമ്മദ് ബിൻ തുലൂൺ രാജകുമാരനെ കുറിച്ച് ചരിത്രകാരനായ ഇബ് നു തഗുബർദി വിവരിക്കുന്നുണ്ട്.
ആദ്യകാലഘട്ടങ്ങൾക്ക് ശേഷം അത് കളിച്ച രാജകുമാരന്മാരിലും നേതാക്കന്മാരിലും ഏറ്റവും  പ്രശസ്തരായവരെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ,സുൽത്വാൻ മഹ്മൂദ് സങ്കിയായിരിക്കും  മുൻനിരയിൽ  ഉണ്ടായിരിക്കുക.അദ്ദേഹത്തിന് പന്തുമായുള്ള താൽപര്യം ചരിത്രകാരന്മാർ വിവ രിച്ചതാണ്.എന്നാൽ  അത് മഹ്മൂദിന്റെ ആരാധനയിലോ ഭരണത്തിലോ ഒരു കൈമോശത്തിനും  ഇടവരുത്തിയില്ല എന്ന് മാത്രമല്ല,ജിഹാദ് പ്രവർത്തനങ്ങൾക്കും കുതിരകളെ അടിച്ചോടിക്കാനു ള്ള പരിശീലനത്തിന്റെയും ഭാഗമായിരുവെന്നതും പ്രസിദ്ധമാണ്.അൽ  ദഹബി 'ഇസ്ലാം ച
രിത്രത്തിൽ ...'എന്ന ഗ്രന്ഥത്തിൽ  വിവരിക്കുന്നത്,'അദ്ദേഹം ധാരാളമായി ഉപവസിക്കുകയും  രാവും പകലും പ്രാർത്ഥനയും പന്തുമായി ധാരാളം കളിക്കുകയും ചെയ്യുമായിരുന്നു.അതിനാൽ   ചില നീതിമാന്മാർ അവരെ അപലപിച്ചു കൊണ്ടു എഴുതുകയും ചെയ്തിട്ടുണ്ട്.അയ്യൂബി രാ ജകുമാരൻ നൂറുദ്ധീൻ പന്ത് കളിക്ക് ഏറെ പ്രാധാന്യം കൽ പിച്ചിരുന്നുവെന്ന് ഇബ്നു കസീർ  വിവരിക്കുന്നു.
ചില രാജാക്കന്മാർ നിശ്ചിത തിയ്യതികളിൽ  പന്ത് കളിക്കാൻ പ്രത്യേക സമയങ്ങൾ നിശ്ചയിച്ചി രുന്നു.അവയിൽ മികവ് പുലർത്തിയവയിൽ പ്രധാനിയായിരുന്നു മംലൂക്ക് സുൽ ത്താൻ അൽ   നാസിർ മുഹമ്മദ് ബിൻ ഖലാവുൻ (741 ഹി)എല്ലാ ചൊവ്വാഴ്ചകളിലും പരിവാരങ്ങളോടൊപ്പം  പന്ത് കളിക്കുമായിരുന്നുവെന്ന് ഇബ്നു തഗ്രിബർദി വിവരിക്കുന്നു.നൂറുദ്ധീൻ കുതിരസവാരിയു ടെ ഒരു അഭ്യാസമായും കുരിശുയുദ്ധക്കാരുടെ ശത്രുക്കളോടുള്ള തയ്യാറെടുപ്പായും പന്ത് കളി ക്കുകയായിരുന്നെങ്കിൽ  മറ്റ് രാജകുമാരന്മാർ ഒഴിവു സമയങ്ങളിലുള്ള വിനോദമായിട്ടാണ് അവ യെ സമീപിച്ചത്.അവരിൽ  ചിലർ റമദാനിലെ നോമ്പിന്റെ ദൈർഘ്യത്തെ കുറിച്ച് ചിന്തിക്കുന്നതിൽ  നിന്ന് ആത്മാവിനെ വ്യതിചലിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഉപയോഗിച്ചു.
പന്ത് കളിക്കുന്നത് അപകടകരവും പലപ്പോഴും കളിക്കാരുടെ ജീവൻ അപഹരിക്കുന്നതുമായി രുന്നു.അതുപോലെ രാജകുമാരന്മാരും നേതാക്കളും മരിച്ചതായും ചരിത്രത്തിലുണ്ട്. അൽ സാ ഹിർ ബേബർസ് രാജാവിന്റെ മകൻ ബറകയുടെ മരണകാരണം മൈതാനത്ത് പന്തുമായി കളി ച്ചതാണ്.അത് കാരണം കടുത്ത പനി വരികയും കുറച്ചു ദിവസങ്ങൾക്കു ശേഷം മരണപ്പെടുക
യുമുണ്ടായി.പന്തുകളിയുടെ ബുദ്ധിമുട്ടും അപകടവും ഉണ്ടായിരുന്നിട്ടും ഇസ്ലാമിക ചരിത്രത്തിൽ  വനിത ഫുട്ബോൾ സംവിധാനവുമുണ്ടായിരുന്നു.
പന്ത് ശക്തിയും വീര്യവും ആവശ്യമുള്ളതും അപകടകരവുമാണെങ്കിൽ  ചില കളികൾ പല പ്പോഴും അക്രമാസക്തവും അവരുടെ സംഘാടകരുടെ മേ  നിലനിന്നിരുന്ന സാഡിസ്റ്റ് ആന ന്ദത്തിന്റെ ഭാഗവുമായിരുന്നു.
ഇസ്ലാമിക നാഗരികതയിലെ കളികൾ ശാരീരിക ശക്തിയെ ആശ്രയിക്കുന്ന തരത്തിൽ മാത്രമാ യി പരിമിതപ്പെടുത്തിയിരുന്നില്ല.മറിച്ച്,അവ മാനസിക കായിക ഇനങ്ങളെന്നും വിളിക്കപ്പെട്ടു.അതിൽ  പ്രധാനമായും കളിക്കപ്പെട്ടിരുന്നത് ചെസ്സ് കളിയായിരുന്നു.ഇബ്നു ഖ ക്കന്റെ അഭിപ്രാ യത്തി  ചെസ്സ് ഒരു ഇന്ത്യൻ കണ്ടുപിടുത്തമാണ്.
മുസ്ലിംകൾ ഒന്നാം നൂറ്റാണ്ട് മുതൽ ചെസ്സ് കളിയിൽ  താൽപര്യമുള്ളവരായിരുന്നു.അതിൽ പണ്ഡിതന്മാരും നേതാക്കളും ഉൾപ്പെടുന്നു.

Post a Comment

0 Comments