▮സകരിയ
പുസ്തകത്തിനുള്ളിലിരുന്ന് മടുത്തു.
ഒന്ന് നാട് കണ്ടേച്ചും വരാം
കശ്മീർ ഒന്നല്ല പോലും
രണ്ടാണ്, ഹൗ!
പല സ്ഥലങ്ങളും മതം മാറി,
ബാബരി ഹിന്ദുക്കൾ പൊരുതി നേടി
ഭാഗ്യം!
ആളുകളെ തൊഴുത്തിൽ തന്നെ
കെട്ടിയിട്ടുണ്ട്,
മൃഗങ്ങൾക്ക് പക്ഷെ സുഖമാണ്,
എട്ട് പേരും ബീഫിറച്ചി കഴിച്ച്
ഉല്ലസിക്കുന്നു.
കുറെ നടന്നപ്പോൾ
വിശക്കാൻ തുടങ്ങി
പണ്ടാരോ തിരുകിയ
ഒരഞ്ഞൂറിന്റെ നോട്ടുണ്ടായിരുന്നു
കയ്യിൽ,
എന്തോ, ആരുമത് സ്വീകരിക്കുന്നില്ല
വിഷമം പറഞ്ഞപ്പോൾ
ആരോ പറഞ്ഞു
അത് പ്രശ്നമില്ല.
ഇവിടെ മനുഷ്യന്റെ ഇറച്ചി കിട്ടും
ഫ്രീയാണ്!
ബോർഡ് നോക്കിയപ്പോൾ 'കേരളം'
പണ്ടത്തെപ്പോലെ ആർക്കും
ഒരു മൈൻഡില്ല
വിദേശിയായതു കൊണ്ടാവാം.
എന്തായാലും,
ഇന്ത്യ വിടാൻ സമയമായി,
എന്റെ പേര് 'ജനാധിപത്യം'
പുസ്തകത്തിനുള്ളിലിരുന്ന് മടുത്തു.
ഒന്ന് നാട് കണ്ടേച്ചും വരാം
കശ്മീർ ഒന്നല്ല പോലും
രണ്ടാണ്, ഹൗ!
പല സ്ഥലങ്ങളും മതം മാറി,
ബാബരി ഹിന്ദുക്കൾ പൊരുതി നേടി
ഭാഗ്യം!
ആളുകളെ തൊഴുത്തിൽ തന്നെ
കെട്ടിയിട്ടുണ്ട്,
മൃഗങ്ങൾക്ക് പക്ഷെ സുഖമാണ്,
എട്ട് പേരും ബീഫിറച്ചി കഴിച്ച്
ഉല്ലസിക്കുന്നു.
കുറെ നടന്നപ്പോൾ
വിശക്കാൻ തുടങ്ങി
പണ്ടാരോ തിരുകിയ
ഒരഞ്ഞൂറിന്റെ നോട്ടുണ്ടായിരുന്നു
കയ്യിൽ,
എന്തോ, ആരുമത് സ്വീകരിക്കുന്നില്ല
വിഷമം പറഞ്ഞപ്പോൾ
ആരോ പറഞ്ഞു
അത് പ്രശ്നമില്ല.
ഇവിടെ മനുഷ്യന്റെ ഇറച്ചി കിട്ടും
ഫ്രീയാണ്!
ബോർഡ് നോക്കിയപ്പോൾ 'കേരളം'
പണ്ടത്തെപ്പോലെ ആർക്കും
ഒരു മൈൻഡില്ല
വിദേശിയായതു കൊണ്ടാവാം.
എന്തായാലും,
ഇന്ത്യ വിടാൻ സമയമായി,
എന്റെ പേര് 'ജനാധിപത്യം'
0 Comments