Ticker

6/recent/ticker-posts

ഉമ്മ: വിവരണങ്ങൾക്കതീതമായ പേമാരി



'മോനെ...എണീക്കടാ, സമയം എത്രയായെന്നറിയോ നിനക്ക്? രാവിലെ തന്നെ തട്ടി വിളിക്കുന്ന ഉമ്മാക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയണമെന്നില്ല. കാരണം ആ സ്നേഹവും കരുതലും ജീവിതയാത്രയിൽ എന്നും കൂടെയുണ്ടാകും. ഉമ്മാ...സഹനം, ക്ഷമ, ത്യാഗം, കരുണ, സ്നേഹം എന്നിങ്ങനെ ഒരുപാട് വാക്കുകളുടെ കൂടിചേരലാണ്.അത് നഷ്ടപ്പെട്ടു പോകുമ്പോഴാണ് ഉമ്മ /അമ്മ എന്ന രണ്ടക്ഷരത്തിന്റെ നിരവധി അർഥങ്ങൾ നമുക്ക് തിരിച്ചറിയുക.
മാതൃത്വത്തിന്റെ സ്നേഹവും തലോടലും കരുതലും നഷ്‌ടപെട്ടതിനെ കുറിച്ച്
കല്പറ്റ നാരായണൻ പറയുന്നുണ്ട്... 

അമ്മ മരിച്ചപ്പോൾ ആശ്വാസമായി 
ഇനിയെനിക്ക് അത്താഴ പഷിണി കിടക്കാം 
ആരും സ്വൈര്യം കെടുത്തില്ല. 
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നത് വരെ 
തല തുവർത്തണ്ട.
 ഇനിയെനിക്ക് എത്തിയേടത്ത് ഉറങ്ങാം 
ഞാൻ എത്തിയാൽ മാത്രം 
കെടുന്ന വിളക്കുള്ള വീട് 
ഇന്നലെ കെട്ടു...

 ഉമ്മാക്ക് മക്കയെക്കാൾ മഹത്ത്വമുണ്ട്. ഇസ്ലാം കല്പിക്കുന്ന മാതൃത്വ വിചാരങ്ങൾ ഏറെ ശ്ലാകനീയവും പ്രശംസനീയവുമാണ്. പ്രവാചകന്റെ ഓരോ അധ്യാപനങ്ങളും പകർന്നു നൽകുന്നത് ഉൽകൃഷ്ട വ്യക്തിയാണ് മാതാവെന്ന ഉത്തരത്തിലാണ്. ഉമ്മയാണ് നാം ഓരോരുത്തരുടെയും ഹീറോ... ഉമ്മയിലില്ലാത്ത എന്തെങ്കിലുമുണ്ടോ? നമുക്ക് ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പിതാവിന്റെ നല്ല പാതിയായി ഓരോ മക്കളെയും മോനൂസേ... മോളൂസേ... എന്ന് വിളിച്ച് ദിനരാത്രങ്ങളിലൂടെ നമ്മുടെ ഓരോ ചലനങ്ങളും ആഘോഷിച്ച്, സന്തോഷിച്ച് മാതാവ് വഴി നടത്തി... സുഫ്യാനു സ്സൗരി(റ), ഇമാം ബുഖാരി(റ)തുടങ്ങിയ പണ്ഡിതർ വളർന്നു വന്നത് മാതൃത്വം തുറന്നു കൊടുത്ത വിജ്ഞാനത്തിന്റെ പ്രകാശത്തിലൂടെയാണ്. ഉമ്മു റബീഅ, ഉമ്മു സുലൈം തുടങ്ങിയ മാതൃത്വത്തിന്റെ കോറിയിട്ട ചരിത്ര മാതൃ പാദങ്ങളാണ് നമുക്ക് മുന്നിൽ... മാതാവ് അത്ഭുതം തന്നെയാണ്. അത് സൃഷ്ടിച്ച തമ്പുരാൻ എത്രയോ മഹോന്നതൻ...

Post a Comment

1 Comments