Ticker

6/recent/ticker-posts

മാസ്‌ക്


▮മുസമ്മിൽ മക്കരപ്പറമ്പ്

വുഹാൻ ലോകത്തിനു
നൽകിയ സമ്മാനം
വൈദ്യന്റെ ശിക്ഷണമെന്നേ
പുറത്തേയ്ക്കെത്തിച്ചു
എന്റെ യശസ്സ്
 വാനോളം ഉയർന്നു

ഞാനും നിങ്ങളിലൊരംഗമായി
മാറിക്കഴിഞ്ഞു
മുഖം മറക്കാത്തവരെ ഞാൻ
മുഖം മറപ്പിച്ചു!
എന്നെ പരിചയപ്പെടുത്തിയതിനു
വളരെ നന്ദിയുണ്ട്
എങ്കിലും എനിക്ക് നിങ്ങളെ
തടഞ്ഞല്ലേ പറ്റൂ.........
നിങ്ങളുടെ പുഞ്ചിരി
മായ്ച്ചു കളയാനല്ല
 കുമിഞ്ഞു കൂടിയ കറകളെ
 മറയ്ക്കാനാണ്
തവിട്ടിന്റെ ഗന്ധം
മണ്ണിലേക്കടിഞ്ഞു
എന്നെ ഖബറടക്കാൻ
മമ്മി ധരിച്ച മാലാഖമാരായിരുന്നു!
 
നിങ്ങളുടെ കറകളെ
മറയ്ച്ചുകളയാൻ
മറ ഒരു സംരക്ഷണമാണോ.....?

Post a Comment

0 Comments