Ticker

6/recent/ticker-posts

അനശ്വര പ്രകാശം

Infinite light poem


▮മുസമ്മിൽ മക്കരപ്പറമ്പ്

ദൈവത്തിൻ അമ്പുകൾ

എൻ ഹൃദയത്തിൽ തറച്ചു

അന്ധകാരത്തിലാഴ്ന്ന ഹൃദയം

മെല്ലേ പുഞ്ചിരി വിടർത്തി.


എന്തെന്നറിയില്ല അമ്പുകൾക്കു

വല്ലാത്ത മൂർച്ചയാണ്

ഉലയിൽ ഊതിയൂതി അടിച്ചമർത്തിയ

കത്തിയുടെ മൂർച്ച.


പാപങ്ങളുടെ "അസറുകൾ"

മെല്ലേ മാഞ്ഞു തുടങ്ങി


കുത്തിയൊഴുകുന്ന കൗമാരത്തിനെ

മനം  മാറ്റിയത് ഇലാഹിന്റെ

അസ്ത്രങ്ങളായിരുന്നു......


ഇലാഹിന്റെ തോഴൻ

എൻ ഉള്ളിൽ   ഇലാഹിനെ  

ജനിപ്പിച്ചു!.


സന്തോഷമെന്ന് നിനച്ച

നിമിഷങ്ങൾ

 വാസ്തവത്തിൽ സങ്കടങ്ങളായിരിന്നു.


എത്രെയെത്ര  കുശുമ്പ് കുറുമ്പ്

അഹന്ത എൻ ജീവിതം

 കുട്ടിച്ചോറാക്കി.


അമ്മയുടെ പുണ്യ  വദനം

ഒരിക്കൽ  കൂടി  എൻ  മനം കവർന്നു!.


തള്ളിപ്പറഞ്ഞതൊക്കെ  സത്യമാണല്ലോ ....!

പിന്നെന്തിനു വേണ്ടിയായിരുന്നു

ഇതെല്ലാം?.

ആർക്കു വേണ്ടിയായിരുന്നു

ഇതെല്ലാം?.


"ഇലാഹിനെ തൊഴുതാൻ"

തോഴൻ  ആജ്ഞാപിച്ചപ്പോൾ

ഖേദത്തിന്റെ കുന്തമുനയിൽ

ഇലാഹിന്  മുൻപിൽ  കൈകൂപ്പി ....!

Post a Comment

2 Comments

  1. what a poem. you got a extra ordinary caliber on poem writing use for Islamic propagation

    ReplyDelete