Ticker

6/recent/ticker-posts

നിയോലിബറലിസം ധാർമിക മൂല്യങ്ങളുടെ നിരാസമോ?

Neolibaralism

നശ്ബിൽ അഹ്മദ് മഞ്ചേരി  

    സാഗരങ്ങൾ പിറവിയെടുക്കുന്ന സമുദ്രാന്തരത്തിൽ നീന്തിത്തുടിക്കുന്നതി
നിടയിൽ കുഞ്ഞുമത്സ്യം മുതിർന്നമത്സ്യത്തോടായി ചോദിച്ചു. “എന്താണീ സമു
ദ്രം?”. അൽപനേരത്തെ ആലോചനക്ക് ശേഷം മുതിർന്നമത്സ്യം മറുപടി നൽകി 
“നിനക്ക് സമന്തമുള്ളതാണ് സമുദ്രം”. ആ മറുപടി
യിൽ അസംതൃപ്തനായ കു
ഞ്ഞുമത്സ്യം ചോദിച്ചു “അതിനെനിക്ക് ചുറ്റുമെന്താണുള്ളത്? ഒന്നുമില്ലല്ലോ..”. 
മത്സ്യത്തിന്റെ ചോദ്യം കേട്ട മുതിർന്ന മത്സ്യം ഏറെ സമചിത്തതയോടെ മറുപടി 
നൽകി “നിനക്കകത്തും പുറത്തുമുള്ളതെല്ലാം സമുദ്രമാണ്, നീ സമുദ്രത്തിലൂടെ 
ജനിക്കുകയും മരണമടയുകയും ചെയ്യുന്നു”. കഥക്ക് വിരാമമിട്ട് കൊണ്ട് കൺ
ഫ്യൂഷ്യസ് തന്റെ ഭിക്ഷുവിനോടായി പറഞ്ഞു.
 “മത്സ്യങ്ങൾ സമുദ്രത്തെ കുറിച്ച് മറന്നുപോയി, മനുഷ്യർ തങ്ങളുടെ ഉൽപത്തിയെയും. മനുഷ്യർ തങ്ങളുടെ താവഴികളേയും ഉൽപത്തിയെയും കുറിച്ച് ബോധവാന്മാരാവുന്നില്ല. ആബോധനം ലഭിക്കുന്നതോടെ അവൻ മറ്റുള്ളവരിൽ നിന്നും ഒരുപടി കൂടി ശ്രേഷ്ഠനാകുന്നു." 
    ധാർമികതയും മനുഷ്യോൽപത്തിയുടെ പ്രാഥമിക ലക്ഷ്യവും സ്വായത്തമാകുന്ന
തിലൂടെ മാത്രമേ ഒരു മനുഷ്യൻ ശ്രേഷ്ഠനാവുന്നുള്ളൂ എന്നാണ് കൺഫൂഷ്യസ് 
പറഞ്ഞുവെക്കുന്നതിന്റെ സാരം. ധാർമികതക്കെതിരായ പരിഷ്കാരങ്ങളും പരിവർ
ത്തനങ്ങളും ഏറെ ശ്രദ്ധയോടെ നാം നോക്കിക്കാണേണ്ടതുണ്ട്. അത്തരത്തിലൊ
രു ഇനീഷ്യേറ്റീവിനെയാണ് ഈ പഠനത്തിലൂടെ വിശകലനവിധേയമാകുന്നത്.

നിയോലിബറലിസം എന്ന ഒരു ഉട്ടോപ്പിയൻ സിദ്ധാന്തത്തിന്റെ ഉൽപത്തി
യെക്കുറിച്ച് ധാരാളം രീതിയിലുള്ള വായനകൾ നടന്നിട്ടുണ്ട്. നിയോലിബറലിസം 
ഒരു അദൃശ്യശക്തിപ്രവാഹമാണെന്നും ഡാർവിന്റെ പരിണാമ സിദ്ധാന്തം പോലു
ള്ള ഒരു എെഡിയോളജിയാണെന്നുള്ള പഠനങ്ങളാണ് ഏറെ പ്രസിദ്ധം.

ആഗോളസമ്പത് വ്യവസ്ഥയിൽ ഭരണകൂട പങ്കാളിത്തം പിൻവലിച്ച് സ്വകാ
ര്യ നിർമാണങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ആശയവുമായാണ് നിയോ
ലിബറലിസം കടന്നു വരുന്നത്. നവ ഇന്ത്യയിൽ നൂതന പരിഷ്കാരങ്ങൾ എന്ന 
പേരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകങ്ങളും നാട്യങ്ങളും പ്രസ്തുത ഇനീ
ഷ്യേറ്റീവിന്റെ ബാക്കി പത്രമെന്നോണം വായിക്കുമ്പോൾ സന്ദേഹിക്കാനില്ലെന്ന് 
സാരം. കൃത്യമായ നിർവചനങ്ങളോ വിവരണങ്ങളോ ഇല്ലാത്ത കൂടെക്കൂടെ വ്യ
ത്യാസങ്ങളും വ്യതിചലനങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തത്തെ 
ഏതു രീതിയിലാണ് വിമർശനവിധേയമാക്കുക എന്നതിൽ എല്ലാവർക്കും ഒരു സ
ന്ദേഹം ഉളവായേക്കാം. 

 യഥാർഥത്തിൽ ഈയൊരു അദൃശ്യതയും ആൾമാറാട്ടവുമാണ് നിയോലി
ബറലിസത്തിന്റെ വിജയം. മൂഖംമൂടിക്കുള്ളിൽ ഒളിച്ചിരിക്കുന്ന ഇത്തരം ക്യാപിറ്റ
ലിസ്റ്റ്  ഭീകരന്മാർക്ക് ദാസ്യപ്പണി ചെയ്തു കൊണ്ടിരിക്കുന്ന സമൂഹം ധാർമിക 
ബോധമുള്ള മനുഷ്യരിൽ നിന്ന് കേവലം ഒരു മോറൽ കമ്പനി പ്രൊഡക്ടായി 
മാത്രം പരിണമിച്ചുകൊണ്ടിരിക്കുകയാണ്.

നാൾവഴികൾ
1938 ൽ ലുഡ്വിഗ് വോൺ മൈസിന്റെയും ഫെഡറിക് ഹയകിന്റെയും കീ
ഴിൽ പാരിസിൽ സംഘടിപ്പിക്കപ്പെട്ട ഉന്നതതല യോഗത്തിലാണ് നിയോലിബറലി
സം എന്ന പദം ആവിർഭവിക്കുന്നത്. ഓസ്ട്രിയയിൽ നിന്നും രാജ്യഭൃഷ്ടരാക്കപ്പെട്ട 
ആ രണ്ടു സുഹൃത്തുക്കൾ അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്കിലിൻ റൂസ്വെ
ൽറ്റിന്റെ നവ നയതന്ത്രങ്ങളെയും ബ്രിട്ടന്റെ ക്ഷേമരാഷ്ട്രത്തിലേക്കുള്ള പരിഷ്കാര
ങ്ങളെയും നാസിസത്തിന്റെ വർണശ്രേണിയിൽ വരുന്ന കളക്റ്റീവിസത്തിന്റെ ആ
വിഷ്കാരമാണെന്ന രീതിയിൽ വിമർശിക്കുകയും, നിയോലിബറലിസം എന്ന നാമ
കരണത്തിലൂടെ പുതിയൊരു സമ്പദ് വ്യവസ്ഥക്ക് ജന്മം നൽകുകയും ചെയ്തു. 
1944 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഫെഡറിക് ഹയക്കിന്റെ ‘അടിമത്വത്തിലേക്കുള്ള പാ
തയിൽ’ എന്ന പുസ്തകത്തിലൂടെ വ്യക്തി സ്വാതന്ത്ര്യത്തെ ഞെക്കി ഞെരുക്കി
ക്കൊണ്ടുള്ള ഭരണകൂട നയങ്ങൾ ഒരു സമഗ്ര ഏകാധിപതത്തിലേക്ക് വഴി തെളി
ക്കുമെന്ന് അദ്ദേഹം ആഖ്യാനിക്കുന്നു. വോൺ മൈസസിന്റെ "ഉദ്യോഗസ്ഥ മേധാ
വിത്വം’ എന്ന ഗ്രന്ഥത്തെപ്പോലെ "അടിമത്വത്തിലേക്കുള്ള വഴി’ എന്ന പുസ്ത
കവും ഏറെ ജനശ്രദ്ധ നേടി.

 തുടർന്ന് 1947 ൽ മോണ്ട് പാലെറിൻ സമുദായത്തിന്റെ രാഷ്ട്രീയ വൈ
ജ്ഞാനിക രൂപീകരണത്തിന് അടിത്തറ പാകിക്കൊണ്ട് വാൾട്ടർ ലിപ്മാനിൽ നട
ന്ന പണ്ഡിതകേസരികളുടെ ഒത്തുകൂടലിൽ നിയോലിബറലിസ സിദ്ധാന്തത്തിലൂ
ടെ പ്രഥമ സംഘടന രൂപീകരിച്ചു. പ്രസ്തുത തത്വത്തിന് കീഴിൽ നികുതിയും നി
യമങ്ങളും വെട്ടിക്കുറച്ചതു കാരണത്താൽ ലക്ഷപ്രഭുക്കളിൽ നിന്നുള്ള വൻ പിന്തു
ണ ഹയക്കിനെ തേടിയെത്തി. സമ്പത്തും സൈന്യവും സജ്ജമായതോടെ, ഡാനി
യൽ സ്റ്റഡ്മാൻ തന്റെ 'പ്രപഞ്ചത്തിലെ കുലപതികൾ’ എന്ന പുസ്തകത്തിൽ പ
റയുന്നത് പോലെ ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവർത്തകരും വ്യവസായികളും 
സമ്മേളിച്ചു കൊണ്ടുള്ള ഒരു ട്രാൻസ്  അറ്റ്ലാന്റിക്ക് ശൃംഖല രൂപപ്പെടുത്തിയെടു
ക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കമാണ് പിന്നീടുണ്ടായത്. അതിന്റെ 
ഭാഗമായി ആദം സ്മിത്ത് ഇൻസ്റ്റിറ്റ്യൂട്ട്, കാറ്റോ ഇൻസ്റ്റിറ്റ്യൂട്ട്, ഹെറിറ്റേജ് ഫൗ
ണ്ടേഷൻ തുടങ്ങി ഇക്കോണമിക് ഡിപ്പാർട്ട്മെന്റുകളിലും, ചികാഗോ, വിർജിന എ
ന്നീ യൂണിവേഴ്സിറ്റികളിൽ ഭാഗികമായും സാമ്പത്തിക സഹായങ്ങൾ സജ്ജ
മാക്കി. നിലവിലെ സിദ്ധാന്തത്തെ കൂടുതൽ സുതാര്യമാക്കുകയും വിപുലീകരിക്കു
കയുമായിരുന്നു നിയോലിബറലിസത്തിന്റെ പിന്നണി പ്രവർത്തകരുടെ പ്രധാന ല
ക്ഷ്യം. ഒരു സമൂഹത്തെ നാമാവശേഷമാക്കണമെങ്കിൽ ആ പ്രദേശങ്ങളിലെ വൈ
ജ്ഞാനിക മേഖലകളെ ഉഴുതു മറിച്ചാൽ മതിയെന്ന വാക്യം നിയോലിബറലിസ്റ്റു
കളുടെ സാമ്പത്തിക സഹായങ്ങൾക്ക് പിന്നിൽ ഗോപ്യമായി കിടക്കുന്ന ഉദ്ദേശ്യല
ക്ഷ്യങ്ങളെ തുറന്നുകാണിക്കുന്നു. ഇൗയൊരു സംക്രമത്തിൽ നിയോലിബറലിസം 
സ്വന്തം സ്വത്വത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു അനുരൂപമായി
മാറിക്കഴിഞ്ഞിരുന്നു. നിയോലിബറലിസത്തിന്റെ ആരംഭത്തിൽ എതിർത്തിരുന്ന 
ഫ്രീഡമാൻ പോലും 1951 ൽ താനൊരു നിയോലിബറിസ്റ്റാണെന്ന് പ്രഖ്യാപിക്കുക 
വരെ ചെയ്തു. അത്രമാത്രം വ്യതിചലനങ്ങളും ഉൾവലികളും നടന്നിരുന്നെന്ന് 
സാരം. ഇതോടെ നിലവിൽ നാം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന നിയോലിബറ
ലിസം എത്രാമത്തെ വകഭേദമാണെന്ന ആലോചനക്കാണ് പ്രാമുഖ്യം.

നിയോലിബറലിസം ധാർമിക മൂല്യങ്ങളുടെ നിരാസം
നിയോലിബറൽ നയങ്ങൾ ഏതു തൊഴിൽത്തുറയിലേക്ക് കടന്നുവന്നാലും 
ആദ്യം അടർത്തിയെടുക്കുക ധാർമികതയെയാണ് മാനവികതയെയാണ്. വ്യ
ക്തികളെ ഉപഭോക്താക്കളായി മാത്രം ഗണിച്ചു കൊണ്ട് ആവിഷ്കരിച്ച ഒരു വ്യവ
ഹാരത്തിൽ ധാർമികതയുടെ അംശം എത്രമാത്രം കണ്ടെത്താനാവുമെന്നതിൽ 
സംശയത്തിന് പോലും വകയില്ല. ഇത്തരമൊരു വ്യവഹാരത്തിലൂടെ ലോകം മുഴു
വനായും "വിജയികൾ’, "പരാജിതർ’ എന്ന ഒരു ക്രമീകരണത്തിലേക്കാണ് നിയോ
ലിബറലിസം ആഖ്യാനിക്കുന്നത്. കൂടാതെ അസമത്വത്തിലൂടെ ധാർമികതയിലെ
ത്തിച്ചേരാൻ സാധിക്കുമെന്ന രീതിയിലുള്ള വളച്ചൊടികളും വാദങ്ങളും ബാലിശ
മാണ്. ഒരാളുടെ പൈതൃകസമ്പത്ത്, വിദ്യാഭ്യാസം എന്നീ മാനദണ്ഡങ്ങളിൽ നിന്ന് 
മാറി സർഗാത്മകമായ പ്രവർത്തികളിലൂടെ സമ്പത്തിനെ തിട്ടപ്പെടുത്താൻ ആവ
ശ്യപ്പെടുന്നു. നിയോലിബറലിസം ഈയൊരു രീതിയിൽ വായിക്കപ്പെടുമ്പോൾ ഏ
റെ സ്വീകാര്യമാണെന്ന തോന്നൽ പലർക്കുമുണ്ടായേക്കാം. എന്നാൽ ഇതിനു പി
ന്നിൽ ക്യാപിറ്റലിസ്റ്റ് സിദ്ധാന്തത്തിലെന്നപ്പോലെ സമ്പത്തിന് വേണ്ടി മാത്രം പോ
രടിക്കുന്ന ദയാധാക്ഷിണ്യരഹിത സമൂഹത്തെ വാർത്തെടുക്കുകയാണ് നിയോലി
ബറലിസം ലക്ഷീകരിക്കുന്നത്. ഏറെ പരിചിതമായ വാക്കുകൾക്കിടിയിലൂടെ വൈ
രുധ്യങ്ങൾ പ്രഛന്നമാക്കിവെക്കുന്നു എന്നതാണ് നിയോ ലിബറലിസത്തിന്റെ 
മിടുക്ക്.

നിയമാവലികളിൽ നിന്നും പിന്തിരിഞ്ഞാൽ വൈയുക്ത താൽപര്യങ്ങൾക്ക
നുസരിച്ച് ഓരോരുത്തർക്കും അവരവരുടെ അവകാശങ്ങൾ കരകതമാക്കാനാകും 
എന്ന തത്വത്തിലൂടെ നമ്മുടെ അന്തരീക്ഷത്തെ മലിനമാക്കാനുള്ള സ്വാതന്ത്ര്യമാണ് 
നാം ഏറ്റെടുക്കുന്നത്. ഈ ഒരു സ്വാതന്ത്ര്യത്തെ ദുർവിനിയോഗിക്കുന്ന പ്രവർത്ത
നങ്ങളാകും പിന്നീടങ്ങോട്ട് നിയോലിബറലിസ്റ്റുകളിൽ നിന്നുണ്ടാകുക. ജനങ്ങൾ 
ഒന്നുറങ്ങിയെഴുന്നേൽക്കുമ്പോഴേക്കും ഇന്നലെ കണ്ട ലോകത്തിൽ നിന്ന് മറ്റൊരു 
ലോകത്തേക്ക് പരിവർത്തിക്കപ്പെട്ടതോർത്ത് മൂക്കത്ത് വിരൽ വെക്കേണ്ട അവസ്ഥ 
സംജാതമാവുമെന്നാണ് നവോമികൈ്ലൻ തന്റെ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. 
ഭരണകൂടങ്ങളുടെ ഇടപെടലുകൾ കുറഞ്ഞുവരുന്നതോടെ ധ്വംസിക്കപ്പെടുന്നത് ഒ
രുപാട് വ്യക്തിസ്വാതന്ത്ര്യങ്ങളായിരിക്കും. ഭരണകൂടങ്ങൾക്ക് കീഴിൽ നിലനിന്ന് 
പോന്നിരുന്ന പൊതുമേഖലകൾ ചിലരുടെ വ്യക്തി താൽപര്യങ്ങൾക്ക് മാത്രമായി
ചുരുങ്ങും. ജലം, വിദ്യാഭ്യാസം, ഗതാഗതം, ഊർജം, ആരോഗ്യം എന്നിവ കേവലം 
അംഗുലീപരിമിതരുടെ വ്യക്തിതാൽപര്യങ്ങൾക്കായി മാത്രം പരിമിതിപ്പെടുമ്പോഴു
ണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനും 
ചിന്തകനുമായ നോം ചോംസ്കിയുടെ 'Manufacturing Consent’ എന്ന തത്വത്തി
ലധിഷ്ഠിതമായി ചർച്ചചെയ്യാവുന്നതാണ്. നിയോലിബറലിസ്റ്റ് ആശയത്തിലൂടെ
മെക്സിക്കോയിൽ കാർലോസ് സ്ലിം രാജ്യത്തിന്റെ സമ്പൂർണ്ണ മൊബൈൽ
ഫോൺ സേവനത്തിലൂടെ ലോകത്തിലെ "അതി ധനികന്മാരുടെ’ പട്ടികയിലെത്തി
ച്ചേർന്നു. ഇന്ത്യയിലും റഷ്യയിലും യു.കെയിലും ഉത്സാഹത്തോടെ മത്സരിച്ചിരു
ന്ന പ്രഭുക്കന്മാരും വ്യവസായ പ്രമുഖന്മാരും ഇതിനൊരു ഉദാഹരണം മാത്രം. 
ചിലെയിൽ വെച്ച് ഹയക്ക് മുന്നോട്ട് വെച്ച ഭരണകൂടത്തിനോട് ചെറിയ തോതിൽ
സമരസപ്പെട്ടുക്കൊണ്ടുള്ള സിദ്ധാന്തത്തിൽ നിന്നും ഭരണകൂടങ്ങളെകേവലം നോ
ക്കുകുത്തിയാക്കി നിർത്തുന്ന രീതിയിലേക്ക് നിയോലിബറലിസം സംക്രമിച്ചു കഴി
ഞ്ഞിരുന്നു. നിലവിൽ നിയോലിബറലിസ്റ്റ് ആശയങ്ങൾക്ക് മുൻഗണന നൽകി
പ്പോരുന്ന ഓരോ രാഷ്ട്രങ്ങളിലും ലാഭേച്ചകൾ കൈക്കലാക്കുന്ന നിയോലിബറലി
സ്റ്റകളും, അതിന്റെ പേരിൽ പഴിചാരപ്പെടുന്ന ഭരണകൂടങ്ങളും നിത്യകാഴ്ചയാണ്.

 മനുഷ്യനെന്നാൽ സമ്പത്തിന് വേണ്ടി മാത്രം അലയുന്ന ജീവിയാണെന്നും,
സമ്പത്ത് അന്യനോടു പടവെട്ടി നേടിയെടുക്കേണ്ടതാണെന്നുമുള്ള മിഥ്യാബോധം 
ജനിപ്പിക്കുന്നതിലൂടെ ലോകം രണ്ട് ചേരിയിലേക്കൊതുങ്ങുന്നു. സമ്പത്തിനായി പ
ടവെട്ടി 'വിജയിച്ചവർ’ ഒരുചേരിയിലും, മത്സരത്തിലെ 'പരാജിതർ’ മറ്റൊരുചേരി
യിലും. ഇത്തരത്തിലുള്ള ഒരു ലോക ക്രമീകരണത്തിലേക്കെത്തുന്നതോടെ പരാ
ജിതരുടെ സാന്നിധ്യം പൊതുമണ്ഡലങ്ങളിൽ നിന്നും അപ്രത്യക്ഷമാവുന്നു. ഫാ
ഷിസത്തെപ്പോലെ രാഷ്ട്രീയ നിർജീവതയിൽ നിന്ന് രാഷ്ട്രീയ സജീവതയിലേക്ക്
നിയോലിബറലിസം ചേക്കേറാൻ ആരംഭിക്കുന്നു, തുടങ്ങീ പ്രത്യാഘതങ്ങളെക്കു
റിച്ച് ക്രിസ്ഹെഡഗർ സുതാര്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഇതിനാൽ മനുഷ്യർക്കിടയി
ൽ അസമത്വത്തിന്റെ ആഴം വർധിക്കുകയും അവകാശങ്ങൾ ഹനിക്കപ്പെടുന്ന അ
വഗണനീയർ എന്ന വിഭാഗം രൂപാന്തരപ്പെടുകയും ചെയ്യുന്നു. ക്ലാസിക് ലിബറലി
സത്തിൽ നിന്നും നേർവിപരീതമായും മറ്റുചില അവസരങ്ങളിൽ സമജ്ഞസമാ
യുമുള്ള നിയോലിബറലിസ്റ്റ്  യാത്രകൾ ഏറെ ദുർഘമാണ്. ആയതിനാൽ അന
വധിയിടങ്ങളിൽ ധാർമികമൂല്യനിരാസവും അപരനിന്ദയും ഭൂരിപക്ഷത്തിനെതിരെ
യുള്ള ന്യൂനപക്ഷവാഴ്ചയും നിയോലിബറലിസത്തിന്റെ സ്വത്വത്തിൽ കലർന്നതാ
യി കാണാം. സത്യസന്ധനായ ബാങ്ക് മാനേജരിൽ നിന്ന് അന്യന്റെ സമ്പത്ത് ക
വർന്ന് തിന്നുന്ന വട്ടിപ്പലിശക്കാരനിലേക്കും, നിഷ്ങ്കളകനായ വ്യാപാരിയിൽ നിന്ന് 
നിഷ്ക്രിയനായ കൊള്ളക്കാരനിലേക്കും, നീതിക്കർത്താക്കളായ നേതാക്കന്മാരിൽ 
നിന്ന് അഴിമതിക്കാരനായ സ്വേഛാധിപതിയിലേക്കും നിയോലിബറലിസം വഴിനട
ത്തന്നു. ധാർമിക ബോധങ്ങളെ കാറ്റിൽ പറത്തിയുള്ള ഈ അപഥസഞ്ചാരം ഏറെ 
ഭീതിയോടെ നോക്കിക്കാണേണ്ടതുണ്ട്.

മോറൽ മാർക്കറ്റ് പ്രൊഡക്ട്
അടിസ്ഥാന സ്രോതസ്സുകളിൽ മനുഷ്യനെ കൂടുതൽ കബളിപ്പിക്കുന്ന വസ്
തുവാണ് സമ്പത്ത്. മനുഷ്യ മണ്ഡലങ്ങളോട് സമ്പത്തോളം ഇഴചേർന്നുകിടക്കുന്ന 
മറ്റൊരു വസ്തുവില്ലെന്നു തന്നെ പറയാം. അലക്ഷ്യമായ സമ്പദ്ഹായങ്ങളിൽ 
മാത്രം പരിമിതപ്പെട്ടിരുന്ന നിയോലിബറലിസ്റ്റ് ആശയങ്ങൾക്ക് യുദ്ധാനന്തര ഭൂമി
കകൾ ഏറെ അവസരം നൽകി. സാമ്പത്തിക ക്രമക്കേടുകൾ കൊണ്ട് നിർന്നിമേ
ഷമായി നോക്കിനിന്ന ഭരണകൂടങ്ങൾ ജോൺ മയ്നാഡ് കയ്നേഷ്വന്റെ സാമ്പ
ത്തിക പ്രമേയങ്ങൾക്ക് കീഴിൽ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരുന്നു. 1970 
കളോടെ കയ്നേഷ്യൻ നയങ്ങൾ ശിഥിലമായിത്തീർന്നു. അമേരിക്കയും യൂറോപ്പി
ലെ തെക്കൻ രാഷ്ട്രങ്ങളും പുതിയ നയങ്ങൾക്കായി കാതോർത്തു. അതോടെ നി
യോലിബറലിസം മുഖ്യധാരയിലേക്ക് കടന്നുവന്നു. ഈയൊരവസരത്തെ
ഫ്രഡ്മാൻ ഇപ്രകാരം വിശദീകരിക്കുന്നു “ലോകത്തെ മാറ്റാനുള്ള അവസരം നി
ങ്ങൾക്കുള്ളിൽ വന്നെത്തുന്ന നേരംചില ക്ലേശകരമായ കാര്യങ്ങളെ ആ ഇതിവൃ
ത്തത്തിൽ നിന്നും മാറ്റിനിർത്തേണ്ടി വരും”. ധാർമികതയെ ഒഴിച്ച് നിർത്തിയുള്ള 
വ്യവസ്ഥയിലേക്കാണ് ഫ്രഡ്മാൻ സൂചിപ്പിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ ക
പടമായ ആശയപ്രകാശനത്തിലൂടെയും അമേരിക്കയിൽ ജിംകാർട്ടറിന്റെ ഭരണ
ത്തിലൂടെയും നിയോലിബറലിസം തുടർന്ന്പോന്നു. 
പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗന്റെയും 
ബ്രിട്ടൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെയും വരവോടെ നിയോലിബറലിസ്റ്റ് 
ആശയങ്ങൾ ഏറെ പ്രചരപ്രചാരം നേടി. നികുതികൾ വെട്ടിക്കുറച്ചും സ്വകാര്യവ
ത്കരണത്തിലൂടെയും സമൂലമാറ്റങ്ങൊളരുക്കി. അപ്പോഴേക്കും എെ.എം.എഫ്, 
വേൾഡ് ബാങ്ക്, ലോകവ്യാപാരസംഘടനയടക്കം നിയോലിബറൽ സിദ്ധാന്തങ്ങളെ 
ആവാഹിച്ചു കഴിഞ്ഞിരുന്നു.

സാമ്പത്തിക സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും നിയോലിബറലിസ്റ്റ ് 
ആശയങ്ങൾക്ക് കൈവന്നപ്പോഴുണ്ടായ പൊല്ലാപ്പുകൾ ചരിത്രഗ്രന്ഥങ്ങളിൽ സ്പ
ഷ്ടമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തെക്കൻ അമേരിക്കൻ രാജ്യമായ അർജന്റീന
യിൽ1970കളിലാണ് നിയോലിബറലിസ്റ്റ് സിദ്ധാന്തങ്ങൾ ചൂടുപിടിക്കുന്നത്. ആ
ധുനിക ലോകത്ത് വികസിത രാജ്യങ്ങളിലേക്കെത്തിപ്പെടാനായി വിയർക്കുന്ന അർ
ജന്റീനയുടെ പ്രധാന പ്രതിബന്ധം 1970 മുതലുള്ള നിയോലിബറസത്തിന്റെ അഴി
ഞ്ഞാട്ടം തന്നെയാണ്. 1976ൽ 7.8 ബില്യൺ യു.എസ് ഡോളറായിരുന്ന ആഭ്യന്തര 
കടം 2001 ആയപ്പോഴേക്കും 128 ബില്യൺ എന്ന ഭീമമായ സംഖ്യയിലേക്കെത്തിച്ചേ
രുകയാണുണ്ടായത്. കൂടാതെ സമ്പന്നർക്കും ദരിദ്രർക്കുമിടയിലുള്ള അകലം 
കൂട്ടിയോജിപ്പിക്കാൻ കഴിയാത്തവണ്ണം തൊഴിൽ രാഹിത്യം വർധിക്കുകയും ചെ
യ്തു. തെക്കൻ അമേരിക്കയിലെ നിയോലിബറലിസ്റ്റ് പ്രത്യാഘാതങ്ങൾ അർജന്റീ
നയിലൂടെ നമുക്ക് നോക്കിക്കാണാം. സമാനമായ അനുഭവങ്ങളും നാടകങ്ങളുമാ
ണ് ബ്രിട്ടനിലും അരങ്ങേറിയത്. കാലങ്ങളായി നിലനിർത്തിപ്പോന്നിരുന്ന സാമ്പ
ത്തിക സ്ഥായീഭദ്രത കേവലം മാസങ്ങൾ കൊണ്ടാണ് ചീട്ടുകൊട്ടാരം പോലെ ത
കർന്നടിഞ്ഞത്. 1980 കളിൽ നികുതിയിൽ വരുത്തിയ ഗണ്യമായ കുറവും വ്യാപാ
ര സമുച്ചയങ്ങളുടെ പതർച്ചയും സ്വകാര്യവത്കരണവും ബ്രിട്ടനെ സമ്പദ്വളർച്ചാ 
പട്ടികയിൽ നിന്ന് ബഹുദൂരം പിറകിലേക്ക് തൊഴിച്ചു.

 ജനങ്ങൾക്കും രാഷ്ട്രത്തിനുമിടയിലുള്ള ബന്ധം വിഛേദിക്കുന്നതിലൂടെ 
കോട്ടണിഞ്ഞ ബൂർഷ്വാ ശാസനകൾക്ക് മുമ്പിൽ നിശബ്ദമായ വിധേയത്വം ക്ഷണി
ച്ചു വരുത്തുകയാണ്. നിയന്ത്രണങ്ങൾ കൊണ്ട് മാത്രമേ ഏതൊരു വസ്തുവും അ
ർഥ പൂർണ്ണമാവുന്നുള്ളൂ. കളത്തിനുള്ളിൽ കളിക്കുമ്പോഴേ ഏതൊരു കളിക്കും ഒ
രു ചന്തമുള്ളൂ. അതിർത്തികളും പരിധികളും അന്യമായിത്തീരുന്നതോടെ ആഗത
മാവുന്ന പ്രതിഫലനങ്ങൾ ഏറെ ക്ലേശകരമായിരിക്കും.

Post a Comment

0 Comments