▮അൽതാഫ് പി.കെ
വീണുടഞ്ഞ
കണ്ണാടിച്ചില്ലുകൾ
കോർത്തിണക്കുന്നതിനിടക്ക്
ഞാനതിലേക്കൊന്നു നോക്കി,
എന്നെ പലതായ് കണ്ടെങ്കിലും
പക്ഷെ,
എല്ലാം അപൂർണമായിരുന്നു.
അതിന്റെ
മൂർച്ചയേറിയ കൂർത്ത
വക്കുകൾ തട്ടി,
എന്റെ ഹൃദയത്തിൽ
ചോര പൊടിഞ്ഞു.
കണ്ണീരിന്റെ നിറം.
അതങ്ങനേ കിടന്നു
ഉണങ്ങാതെ, മായാതെ!

0 Comments