Ticker

6/recent/ticker-posts

അധ്യാപകൻ

🖎ദാനിഷ് ഫർഹീൻ. പി

ഓളങ്ങൾ കടന്നു ഞാനാ-
ദ്യമായെൻ വിദ്യാലയത്തിലെത്തി

അച്ഛൻ തൻ കരങ്ങൾ മുറുക്കിപ്പിടിച്ചു
ഞാനെൻ പാഠമുറിയിലെത്തിയനേരം

എൻ പുതുപുത്തൻ പുസ്തകസഞ്ചി
ഞാനെൻ തോളിൽ നിന്നിറക്കിവച്ചു

അച്ഛനെൻകരങ്ങളിൽ നിന്നു  പിടിവിട്ടു
എൻ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു

അപ്പോയെന്നരികിലൊരാളെത്തി
എൻ തലമുടി മെല്ലെത്തലോടി

ഞാനറിനില്ലായിരുന്നാമനുഷ്യനെ-
ൻ മനസ്സിൽ വെളിച്ചം നിറക്കുന്നവനാണെന്നത്

എൻ കരങ്ങൾ മെല്ലെപ്പിടിച്ചു എന്നിട്ടെ-
ൻ കരങ്ങളിലേക്കൊരു മിട്ടായിപ്പൊതി വെച്ചു തന്നു

എൻ മിഴികൾ മെല്ലെത്തിളങ്ങി വന്നു
എൻ മനസ്സിന്റെ കറുകറുത്ത പാടുകൾ

മായ്ച്ചു കളഞ്ഞതിനെ
വെളുവെളുത്ത പാലുപോലാക്കി

യെൻ അധ്യാപകൻ ഞാ-
നെനീ കവിതാസമർപ്പിക്കുന്നു



                                              

Post a Comment

0 Comments