🖎മുർശിദ് അത്താണിപ്പടി
വക്ക് പൊട്ടിയ സ്ലേറ്റിൽ ക്രമം തെറ്റിയെഴുതിയ അക്ഷരങ്ങൾ.
ഇനിയും പിടിചെഴുതാൻ ശീലമാവത്ത
സ്ലേറ്റ് പെൻസിൽ.
തെറ്റുകൾ മാത്രം മായിച്ചിട്ടും
വാടി ഒടിഞ്ഞ മഷിതണ്ടുകൾ.
ഉച്ചയൂണിന് കൊടുന്ന ഉള്ളികൂട്ടാൻ്റെ
മണം പരന്ന ക്ലാസ്സ് മുറികൾ.
ക്ലാസ്സ് ഇൻ്റർവെല്ലുകളിൽ മാത്രം
കനത്തു പെയ്യുന്ന കാലവർഷം.
മഴപ്പാറ്റലേറ്റ് നനഞ്ഞ ക്ലാസ്സ് വരാന്തയിൽ തണുത്തു വിറക്കുന്ന
ഉണക്കാനിട്ട കുടകൾ.
ചെളി നിറഞ്ഞ ഇടവഴിയിൽ വെച്ച്
വള്ളി പൊട്ടുന്ന സ്ലിപ്പോൺസ് ചെരുപ്പുകൾ.
ഇനിയും മങ്ങാത്ത ഒന്നാം ക്ലാസ്സ് ഓർമകൾ വീണ്ടും വസ്ത്രങ്ങൾക്ക്
ഈറൻ മണം നൽകുന്നു.

0 Comments