Ticker

6/recent/ticker-posts

മലബാറിന്‍റെ വിദ്യാഭ്യാസ വിപ്ലവം

samastha and muslim leauge

🖎ജൗഹർ കരിപ്പൂർ 

ദിനം പ്രതി കലുഷിതമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം. സാമ്പത്തികവും സാംസ്കാരികവുമായ കാര്യങ്ങളില്‍ നിരന്തരം ഇടപെട്ട് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന സംഘ്പരിവാറിന് പക്ഷെ കൂടുതാലായൊന്നും വിദ്യാഭ്യാസ മേഖലകളില്‍ കടന്നു കയറാന്‍ സാധിച്ചിട്ടില്ല. പ്രത്യേകിച്ച് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ അവരുടെ അജണ്ടകള്‍ കുത്തിക്കയറ്റാന്‍ അവര്‍ക്കാവുന്നില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ജനതയുടെ വിദ്യാഭ്യാസപരമായ മുന്നേറ്റം തന്നെയാണ് അതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. 

വിദ്യാഭ്യാസ മേഖലകളിലെ കേരളീയ മുസ്ലിംകളുടെ പങ്ക് ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പെ ആരംഭിച്ചതാണ്. യമനില്‍ നിന്ന് ഒരുപാട് സാദാത്തുമാര്‍ കേരളക്കരയിലേക്ക് വന്ന് വൈജ്ഞാനിക മേഖലകളില്‍ സ്വാധീനം ചെലുത്തിയത് കൊണ്ട് തന്നെ കേരളീയ മുസ്ലിംകള്‍ക്ക് പണ്ടു മുതലെ വിജ്ഞാനവുമായി അഭേദ്യമായ ബന്ധമുണ്ട്.

1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളക്കരയെ ലക്ഷ്യമാക്കി കടന്നുവന്നു. പിന്നീട് ബ്രിട്ടീഷ്കാരും കേരളത്തിന്‍റെ ഫലഭൂഷ്ടത മുതലെടുത്തു. ഇവിടെ അരും കൊലകള്‍ നടത്തി. കൃസ്ത്യന്‍ മിഷണറി ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. ആ സമയത്ത് അവര്‍ക്കെതിരെ രംഗത്തിറങ്ങാന്‍ കുഞ്ഞാലി മരക്കാറുമാരുമം മഖ്ദൂമുമാരുമൊക്കെയുണ്ടായിരുന്നു. കേരളത്തിന്‍റെ വൈജ്ഞാനിക നേതൃത്വം എന്നും ഉണര്‍ന്നിരിക്കുകയായിരുന്നു. 

കേരളത്തില്‍ വിജ്ഞാന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പണ്ഡിതര്‍ അവിടെ മാത്രം ഒതുങ്ങിക്കൂടിയില്ല. കേരളത്തിന്‍റെ സാംസ്കാരിക നേതൃത്വവും അവര്‍ ഏറ്റെടുത്തു. അധിനിവേഷ ശക്തികള്‍ക്കെതിരെ പോരാടാന്‍ അവര്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കി. ആ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് അവര്‍ തന്നെ അതിന് നേതൃത്വം നല്‍കുകയും ചെയ്തു. 

ബ്രിട്ടീഷ് സേനയുടെ അരാചകത്വങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ മമ്പുറം തങ്ങള്‍ മുന്നിലുണ്ടായിരുന്നു. എവിടെയെങ്കിലും ചാരിയിരുന്ന് വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുകയായിരുന്നില്ല തങ്ങള്‍. ബ്രിട്ടീഷ് ശക്തിയെ പിറന്ന നാട്ടില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ സമരമുറകള്‍ക്ക് നേതൃത്വം നല്‍കി മുന്നില്‍ തന്നെയുണ്ടായിരുന്നു തങ്ങള്‍. അഥവാ വൈജ്ഞാനിക തലത്ത് വിപ്ലവം തീര്‍ത്ത സദാത്തുമാര്‍ കേരളക്കരയുടെ ആത്മീയവും സാംസ്കാരികവുമായ നേതൃത്വം കൂടെ നേടിയെടുത്തിരുന്നു. 

വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നോക്കം നിന്നിരുന്ന കേരളീയ മുസ്ലിം സമൂഹത്തിന് 1921ന്‍റെ ശേഷം ആ പഴയ പ്രതാപം നഷ്ടപ്പെട്ടു. മുസ്ലിം സമൂഹം പെതുവേ പുറകോട്ട് വലിഞ്ഞു തുടങ്ങി. വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിം സാന്നിധ്യം അപ്രത്യക്ഷമായിത്തുടങ്ങി. ഈ ഉള്‍വലിവ് കണ്ട് അന്നത്തെ പണ്ഡിത സമൂഹം കൂടിയിരുന്നു ഇതിനൊരു പരിഹാരം വേണമെന്ന് ചര്‍ച്ച ചെയതു. അങ്ങനെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹാ പ്രസ്ഥാനം സ്ഥാപിതമാവുന്നത്. 

പിന്നീട് കേരളത്തിന്‍റെ വിദ്യാഭ്യാസ നേതൃത്വം സമസ്ത ഏറ്റെടുത്തു. പിറകോട്ട് നിന്നിരുന്ന മുസ്ലിം സമൂഹത്തെ അവര്‍ മുന്നോട്ട് നയിച്ചു. വിവിധ മേഖലകളില്‍ മദ്രസകള്‍ നിര്‍മിച്ച് കേരളത്തിന്‍റെ ദയനീയാവസ്ഥയെ അവര്‍ പരിവര്‍ത്തിപ്പിച്ചു. പിന്നീട് സമസ്തയോടൊപ്പം മുസ്ലിം ലീഗും കടന്നുവന്നു. ഒരു രാഷ്ട്രീയ നേതൃത്വവും ഒരു മതകീയ നേതൃത്വവും കൂടെ ഒന്നുച്ചേര്‍ന്ന് കേരളക്കരയില്‍ വിപ്ലവങ്ങള്‍ തീര്‍ത്തു. 

മാപ്പിളയെന്ന പേരു കേട്ടാല്‍ വേപ്പില പോലെ കയ്ക്കുമെന്ന് പാടി നടന്ന കവികള്‍ക്ക് ഈ നേതൃത്വം മറുപടി കൊടുത്തു. മുസ്ലിംകള്‍ക്ക് സ്വന്തമായി മദ്രസകളും കോളേജുകളും മറ്റു വിദ്യാഭ്യാസ സമുച്ചയങ്ങളും ഉണ്ടായിത്തുടങ്ങി. മുസ്ലിം ലീഗും സമസ്തയും വിദ്യാഭ്യാസ മേഖലയില്‍ തുല്യതയില്ലാത്ത സംഭാവനകള്‍ ചെയ്തു. 

മുസ്ലിം ലീഗിന് സ്വന്തമായി എം.പിമാരും, എം.എല്‍.എമാരും വന്നുത്തുടങ്ങി. ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങി ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്ന പല വൈജ്ഞാനിക സ്ഥാപനങ്ങള്‍ക്കും അവര്‍ അടിത്തറ പാകി. 

കേരളത്തിന്‍റെ വൈജ്ഞാനിക മേഖല ഇന്നും പ്രശോഭിതമാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ എന്നും തലയുയര്‍ത്തി നില്‍ക്കുന്ന രീതിയിലേക്ക് അതിനെ മാറ്റിയതില്‍ കേരളത്തിലെ പണ്ഡിതസൂരികള്‍ക്ക് അതുല്യമായ പങ്കുണ്ട്.


Post a Comment

0 Comments