കേരളത്തിലെ സമന്വയ വിദ്യഭ്യാസത്തിന്റെ അനിഷേധ്യമായ മുഖമുദ്രകളിലൊന്നാണ് ദാറുൽഹുദ ഇസ്ലാമിക് യൂനിവേർസിറ്റി. മൂന്നര പതിറ്റാണ്ട് പിന്നിട്ട പ്രസ്തുത സംരംഭം കൈരളിയുടെ പൊതുവിദ്യഭ്യാസ മണ്ഡലത്തിൽ ചാർത്തിയ അടയാളങ്ങൾ അമൂല്യവും അനിർവ്വചനീയവുമാണ്. 1980 കാലഘട്ടത്തിൽ ഉമറാക്കളായ ഡോ.യൂ ബാപ്പുട്ടി ഹാജി, ചെമ്മുക്കൻ കുഞ്ഞാപ്പു ഹാജി, സൈതലവി ഹാജി എന്നിവരും ഉലമാക്കളായ സി എച്ച് ഹൈദ്രോസ് മുസ്ലിയാർ, എം.എം ബശീർ മുസ്ലിയാർ എന്നിവരുടേയും കൂലങ്കശമായ ആലോചനകളുടെ പരിണിതിയായിട്ടാണ് ഇൗയൊരു ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. പല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും ഭൂരിപക്ഷം മുസ്ലിംകളായിരുന്നിട്ടും അന്യം നിന്ന ദീനി വിദ്യാഭ്യാസത്തിലെ പുനരുത്ഥാനം ലക്ഷീകരിച്ചുള്ള ഇൗ നവോത്ഥാന മുന്നേറ്റം അതിന്റെ ഫലം കാണിക്കുന്നുവെന്ന് ഇന്നൊരു ഭാരതീയ പര്യടനം നടത്തിയാൽ മനസ്സിലാവുന്നതാണ്.
1986 ൽ നിന്ന് 2023 ലേക്കെത്തി നിൽക്കുമ്പോൾ ദാറുൽഹുദ കൈവരിച്ച നേട്ടങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. അതിന്റെ ലക്ഷ്യപൂർത്തീകരണമെന്നോണം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ, കർണാടക, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ, ആസാം, കേരളം, ആന്ധ്ര പ്രദേശ് എന്നിവടങ്ങളിലായി അഞ്ചിലധികം ഒാഫ് കാമ്പസുകളും മുപ്പിതിലധികം സഹസ്ഥാപനങ്ങളും ഇന്ന് നിലവിലുണ്ട്. അവക്ക് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യഭ്യാസ-സാംസ്കാരിക നവോത്ഥാന പ്രവർത്തനങ്ങൾക്കായി മക്തബുകളും മോറൽ സ്കൂളുകളും മറ്റു പലവിധ സംവിധാനങ്ങളുമായി ദാറുൽ ഹുദയുടെ പൂർവ വിദ്യാർത്ഥി സംഘടന ഹാദിയയും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്.
1983ൽ ആരോരും തിരിഞ്ഞ് നോക്കാത്ത ഒരു ചളിക്കുണ്ടിൽ നവോത്ഥാന വിദ്യഭ്യാസത്തിന്റെ വിത്ത് നടുകയും അത് നട്ടു നനച്ച് പരിപാലിക്കുകയും ചെയത്് പൂർവ്വസൂരികളായ നേതാക്കളുടെ അശ്രാന്ത പരിശ്രമമാണ് ദാറുൽ ഹുദയുടെ ഇന്നത്തെ വളർച്ചയുടെ അസ്ഥിവാരമെന്ന് നമുക്ക് ലവലേശം സംശയമില്ല. അവർക്കൊപ്പം ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരും ബഹാഹുദ്ദീൻ നദ്വി ഉസ്താദും മറ്റു സമസ്ത ഉലമാക്കളും സ്ഥാപന വളർച്ചയിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.
പെയ്തൊഴിയാത്ത വസന്തം
ദാറുൽ ഹുദ വിഭാവനം ചെയ്യുന്ന പഠന സമ്പ്രദായം തന്നെ തീർത്തും വ്യത്യസ്ഥവും അഗ്രഗണ്യവുമാണ്. മത പണ്ഡിതനാകുവാനുള്ള കിതാബ് പരിചയങ്ങൾക്കപ്പുറം, ദീനുൽ ഇസ്ലാമിനെതിരെ ഉയർന്നുവരുന്ന പ്രതിബദ്ധങ്ങളെ നിഷ്കാസനം ചെയ്യാനുതകുന്ന രീതിയിൽ ആധുനിക വിജ്ഞാനീയങ്ങളും ശാസ്ത്രവും കമ്പ്യൂട്ടറും ചേർന്ന മിശ്രിതം വിദ്യാർത്ഥികളെ ഉത്ബുദ്ധരാക്കാനും, അന്ധകാരത്തിന്റെ വഴിയിൽ വെളിച്ചം പ്രസരണം ചെയ്യാൻ പ്രാപ്തരാക്കുന്നതാണ്. ഇൗയൊരു രീതിയോട് മുഖം തിരിക്കുന്ന സമീപനം കേരളീയ മുസ്ലിം പൊതുമണ്ഡലത്തിലെ പലമേഖലകളിലും പിന്നോക്കം സൃഷ്ടിച്ചിട്ടുണ്ടെന്നത് ചരിത്രയാഥാർത്ഥ്യമാണ്. കേരളത്തിൽ മാത്രമല്ല, പൊതുവായി ചരിത്രത്തിൽ ഇത്തരം സംഭവങ്ങളുടെ മൂലകാരണം സമൂല ബോധഭാവ(ലഴീ രലിൃേശാെ)മാണന്നും ഇത് പ്രസ്തുത സമൂഹത്തിന്റെ, നാഗരികതയുടെ തകർച്ചയിലേക്ക് വഴിനടത്തിയിട്ടുണ്ടന്നും ദർശിക്കാൻ കഴിയും.
അഹം ബോധം സാമൂഹ്യബോധത്തേക്കാൾ ഉയരുമ്പോൾ സംസ്കാരികമായി മറ്റു ദിശകളിൽ നിന്ന് പ്രവഹിക്കുന്ന ഭേദപ്പെട്ട ചിന്തകളെപ്പോലും മറുകണ്ണ്കൊണ്ട് നോക്കുകയും ചെയ്യുമ്പോൾ തന്നെ ഇൗ വക ദാർശനികത മറ്റൊരു തലത്തിൽ സമൂഹത്തെ ഗേഹിക്കുകയം അവ പ്രസ്താവിത സമൂഹത്തിന്റെ സാസ്കാരിക അസ്ഥിത്വങ്ങളെ തകർക്കുകയും ചെയ്യുന്നു. മതങ്ങളുടെ ചരിത്രത്തിലും, പ്രതേകിച്ച് ഒാർത്തോഡോക്സ് ക്രിസ്റ്റ്യാനിറ്റിയുടെ പതനത്തിലും ഇസ്ലാമിക നാഗരികതയുടെ തകർച്ചയിലും ഇയൊരു സ്വാഭാവരീതി നമുക്ക് കാണാൻ കഴിയുന്നതാണ്.
ഇങ്ങനെ പ്രത്യുൽപാദിക്കപ്പെടുന്ന സമസ്യകളെ തിരിച്ചറിയാനും അവക്ക് പ്രതിരോധം തീർക്കാനുമുള്ള യജ്ഞം ദാറുൽ ഹുദാ വിദ്യാഭ്യാസ സമ്പ്രദായം പ്രദാനം ചെയ്യുന്നുവെന്നത് ശ്ലാഘനീയമാണ്. ആധുനികത എയ്തുവിടുന്ന പ്രശ്നശരങ്ങളുടെ മുനയൊടിക്കാനും അത് മറ്റൊരു ദിശയിൽ സമുദായ മുന്നേറ്റ പ്രവർത്തനങ്ങൾക്ക് സഹായകമാകുകയും ചെയ്യുന്നിടത്താണ് ഇൗയൗരു വിദ്യഭ്യാസ രീതിയുടെ പ്രസക്തി നാം തിരച്ചറിയേണ്ടത്. ത്രികാലങ്ങളിലും പുഷ്പിച്ച് വസന്തമായി നിറഞ്ഞ്് നിന്ന് അതിന്റെ നറുമണം അന്തരീക്ഷത്തിൽ പ്രവഹിക്കുമ്പോൾ തന്നെ അത് സാമുദായികനിശ്വാസങ്ങൾക്ക് ഉൗർജ്ജം പകരുന്നുണ്ട്.
കടലുണ്ടിപ്പുഴയോരത്ത് സംസ്ഥാപിക്കപ്പെട്ട ദാറുൽ ഹുദ വിദ്യഭ്യാസ പ്രസ്ഥാനം ഇന്ത്യയിലും ഇതര രാഷ്ട്രങ്ങളിലും നൈജീരിയയിലും കസാഖിസ്താനിലും യു.കെയിലും മറ്റു അറബ് രാഷ്ട്രങ്ങളിലും അതിശയകരമാം വിധം പടർന്ന് പന്തലിച്ച് നിൽക്കുകയാണ്. അന്ധകാരത്തിന്റെ അഗ്നിയെ വെളിച്ചത്തിന്റെ ജലകണങ്ങൾ കൊണ്ട് അമർച്ച ചെയ്യുന്ന ഒരു ദാർശനിക സാന്മാർഗിക പ്രസ്ത്ഥാനം കൂടുതൽ കാലം നിലനിൽക്കേണ്ടത് സാമുദായിക സാംസ്കാരിക പുനരുജ്ജീവനത്തിന്റെ അടിസ്ഥാന ഘടകമാണ്. വലതുപക്ഷ ലിബറൽ നയങ്ങൾ അരക്ഷിതമായി അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന കാലത്ത് ഒരു നന്മയുടെ, വിജ്ഞാനവെളിച്ചത്തിന്റെ, ആദർശബോധത്തിന്റെ തരുവൃക്ഷമായി ദാറുൽ ഹുദ സദാ നില നിൽക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.
.jpg)
0 Comments