Ticker

6/recent/ticker-posts

വേദനകൾ മറക്കുന്നവരുടെ ദിനങ്ങൾ


"മമ്പുറ പൂ മഖാമിലെ
മൗലദ്ദവീല വാസിലെ"

ഇരുട്ട് പരന്ന ആകാശത്ത് മുഹറത്തിന്റെ വെള്ളികീറ് കണ്ടാൽ പിന്നെ മനസ്സിലേക്ക് ഓടിവരുന്ന വരികളാണ്. 

ആ വരികളുടെ താളം പിടിച്ച് മനസ്സും ശരീരവും കടലുണ്ടിപ്പുഴയുടെ ഓളങ്ങൾക്കപ്പുറത്ത് മമ്പുറത്തേക്ക് ഒഴുകും. ഉയർത്തിക്കെട്ടിയ വെള്ളക്കൊടിക്ക് കീഴിൽ പുളകം കൊണ്ട് മനസ്സുമായി ഇത്തിരി നേരം നിൽക്കും. കാറ്റിലാടുന്ന കൊടിക്കൊപ്പം നൃത്തം ചവിട്ടും. ചുറ്റുമുള്ള കാഴ്ചകൾ കണ്ണുകൾക്ക് അജ്ഞമാണ്. ഇടയ്ക്ക് ഉയർന്ന കേൾക്കുന്ന സ്വലാത്തുകൾ നൃത്തച്ചുവടുകളിൽ നിന്നും കണ്ണുകളെ പിടിച്ച് വലിക്കും. ചുറ്റുപാടുകളിലേക്ക് ഊളീടുമ്പോൾ കൂട്ടുവിളിക്കും. 

വേദനകളും സങ്കടങ്ങളും മറക്കാൻ ദൂരങ്ങൾ താണ്ടിവരുന്ന  വിശ്വാസികൾ സ്വലാത്തുകളും മദ്ഹ് പാട്ടുകളുമായി അന്തിയോളം തങ്ങളുപ്പാപ്പയുടെ ചാരത്തിരിക്കും. ഇരുട്ടു നിറഞ്ഞ മേൽക്കൂരക്ക് കീഴിൽ കച്ചവടക്കാരൊഴിഞ്ഞ ആ പുഴക്കരയിൽ തങ്ങളോട് ചേർന്ന് പ്ലാസ്റ്റിക് സീറ്റുകൾക്കും പാലങ്ങൾക്കും ചുവടെ അവർ അന്തിയുറങ്ങും.

 തങ്ങളുടെ  വഫാത്ത് ദിനമായ  മുഹറം പത്ത് വരെ പലരും  മമ്പുറത്ത് തന്നെ  തങ്ങളോട് ചേർന്നുനിന്നു. മുഹർറം പത്ത് കഴിഞ്ഞിട്ടും ചിലർ തങ്ങളുപ്പാപ്പയുടെ സംരക്ഷണത്തിലായി ആ മുറ്റത്ത്  തന്നെ കഴിച്ചുകൂട്ടി. 
 
ഓരോ ഹിജ്റ വർഷങ്ങൾ തുടങ്ങുന്നത് മുഹറത്തിലെ ആദ്യ പത്ത് ദിനങ്ങളിലും തങ്ങളുപ്പാപ്പയുടെ ചാരം ചേർന്ന് കഴിയാൻ വേദനകളും യാതനകളും മറന്ന് കാതങ്ങൾ താണ്ടി വരുന്നവരുടെ യാത്രകളോടെയാണ്.
 മമ്പുറത്തേക്കുള്ള യാത്ര, മമ്പുറം തങ്ങളുപ്പാപ്പയുടെ നേർച്ച കൂടാനുള്ള യാത്ര. 

Post a Comment

0 Comments