വീട്ടിൽ ചെല്ലുമ്പോഴൊക്കെ
ഓർമ്മയുടെ അലമാരിക്ക് മുന്നിൽ
കണ്ണടച്ച് ഞാൻ നിൽക്കാറുണ്ട്.
ജനൽ കടന്ന് കാറ്റു ഉണർത്തുന്ന
മണം
പൊടി
വെളിച്ചം
ഇവയൊക്കെയും തലക്കുള്ളിലേക്ക് അപ്പോൾ
സമ്മതം കൂടാതെ അതിക്രമിച്ചു കടക്കും
എവിടെയൊക്കെയോ മറന്നു ഉപേക്ഷിച്ച
ചിന്തകൾ
ഓർമ്മകൾ
തട്ടിപ്പിടിയും
മങ്ങിയവർക്ക് നിറം പിടിപ്പിക്കാൻ
അവിടെയെന്തെങ്കിലും കാണും
അവളുടെ ചിരിയുടെ തുണ്ട്.
കൊടുക്കാൻ മറന്ന് പുളിഞ്ചിയുടെ കവർ.
ഒരു വർണ്ണ ചോക്കിന്റെ കഷ്ണം
നടുവിൽ, എവിടെയാണെന്നറിയാത്തവരുടെ
ഒരു ഗ്രൂപ്പ് ഫോട്ടോ
വീണ്ടെടുപ്പെന്നാൽ, പലപ്പോഴും
നഷ്ടപ്പെട്ടവരുടെ ബാക്കി പത്രങ്ങളെ
തേച്ചു മിനുക്കലാണ്.
ഓർമ്മയുടെ അലമാരിക്ക് മുന്നിൽ
കണ്ണടച്ച് ഞാൻ നിൽക്കാറുണ്ട്.
ജനൽ കടന്ന് കാറ്റു ഉണർത്തുന്ന
മണം
പൊടി
വെളിച്ചം
ഇവയൊക്കെയും തലക്കുള്ളിലേക്ക് അപ്പോൾ
സമ്മതം കൂടാതെ അതിക്രമിച്ചു കടക്കും
എവിടെയൊക്കെയോ മറന്നു ഉപേക്ഷിച്ച
ചിന്തകൾ
ഓർമ്മകൾ
തട്ടിപ്പിടിയും
മങ്ങിയവർക്ക് നിറം പിടിപ്പിക്കാൻ
അവിടെയെന്തെങ്കിലും കാണും
അവളുടെ ചിരിയുടെ തുണ്ട്.
കൊടുക്കാൻ മറന്ന് പുളിഞ്ചിയുടെ കവർ.
ഒരു വർണ്ണ ചോക്കിന്റെ കഷ്ണം
നടുവിൽ, എവിടെയാണെന്നറിയാത്തവരുടെ
ഒരു ഗ്രൂപ്പ് ഫോട്ടോ
വീണ്ടെടുപ്പെന്നാൽ, പലപ്പോഴും
നഷ്ടപ്പെട്ടവരുടെ ബാക്കി പത്രങ്ങളെ
തേച്ചു മിനുക്കലാണ്.
0 Comments