രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കൻ നേവിയിൽ സേവനമനുഷ്ഠിച്ച എഡ്വേർഡ് ഡെമോണോലോജി എന്നറിയപ്പെടുന്ന പിശാചുക്കളെ കുറിച്ചുള്ള പഠനത്തിൽ ഗവേഷകൻ ആയിരുന്നു. എഴുത്തുകാരൻ ,ലെക്ചറ്റെർ എന്നി നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ലോറൈൻ വാറൻ അതീന്ദ്രിയ ജ്ഞാനത്തിനു ഉടമയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1952 ഇൽ ന്യൂ ഇംഗ്ളണ്ട് ഫോർ സൈക്കിക് റിസർച്ച് എന്ന പ്രേതാവേട്ടക്കാരുടെ സങ്കടന അവർ തന്നെ സ്ഥാപിച്ചു. ഇത്തരത്തിലുള്ള സംഘടനകളിൽ ഇംഗ്ലണ്ടിലെ ആദ്യത്തെ ഗവേഷണ കേന്ദ്രമായിരുന്നു ഇത്. ആയിരത്തോളം വരുന്ന പ്രേതബാധകളെ കുറിച്ച് ഇവർ പേടിച്ചു എന്നാണു പറയപ്പെടുന്നത്.
അനബെല്ലെ എന്ന പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു പാവ അമേരിക്കയിൽ മോൺറോ എന്ന ടൗണിൽ ഉള്ള ദി വാറൻസ് ഒക്ക്യൂൾട്ട് മ്യുസിയത്തിൽ ഇപ്പോഴും ഒരു കണ്ണാടിപെട്ടിയിൽ അടച്ചുവെച്ചിരിക്കുകയാണ്. ആ പാവയെ പറ്റിയുള്ള അന്വേഷണത്തെ അടിസ്ഥാനപ്പെടുത്തിയാണ് അനബെല്ലെ എന്ന ഹോളിവുഡ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അതിന്റെ യഥാർത്ഥ കഥ ഇങ്ങനെ :
ഡോണ എന്ന നഴ്സിംഗ് വിദ്യാർത്ഥിനിക്ക് അമ്മ പിറന്നാൾ സമ്മാനമായി നൽകിയത് ഒരു പാവയാണ്.ആഞ്ചി, ലൂ, എന്ന രണ്ട് സഹപാഠികളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആ പാവയിൽ പല അസാധാരണമായ മാറ്റങ്ങളും കണ്ടു തുടങ്ങി. സ്ഥലം മാറുന്നു, ചില സമയത്ത് പല എഴുത്തുകളും കാണപ്പെടുന്നു. അവർ അവിടെ ഉപയോഗിക്കാത്ത ഡാർക്ക് മെന്റ് പേപ്പർ എന്നറിയപ്പെടുന്ന പപ്പേരിലായാണ് അവർ അത് കണ്ടത്.
ഒടുവിൽ അവർ ഈ കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. അവർ താമസിക്കുന്ന മുറിയിൽ ഏഴ് വയസ്സുള്ള അനബെല്ലെ എന്ന് പേരുള്ള ഒരു കുട്ടി മരിച്ചിരുന്നു എന്നും അവർ അറിഞ്ഞു.
എന്നാൽ വാറൻസ് ദമ്പതികൾ പറഞ്ഞത് അത് പ്രേതബാധയല്ല, അതിൽ ഉള്ള ഇൻഹ്യൂമൻ സ്പിരിറ്റ് ആണെന്നാണ്. അവർ അതിനെ കൊണ്ട് പോവുകയും അവിടെയും പല സംഭവങ്ങളും നടന്നു. അവർ ഇങ്ങനെ പറഞ്ഞു വെച്ചു.
"DO NOT CHALLENGE THE EVIL,THAT NO MAN IS MORE POWERFUL THAN SATAN"
1950 മുതൽ ഓരോ ഗവേഷണം നടത്തുമ്പോഴും കിട്ടുന്ന റിസൾട്സ് വാറൻ ഫാമിലി അവരുടെ മോൺറോയിൽ ഉള്ള വീട്ടിൽ സൂക്ഷിക്കും. ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഏറ്റവും വലിയ ഗൂഢ മ്യൂസിയം ഇവരുടേതാണ്.
2006 ൽ എഡ്വേർഡ് മരണപ്പെട്ടു.എങ്കിലും അതിന്റെ തുടർച്ചയായി ഇന്നും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
2006 ൽ എഡ്വേർഡ് മരണപ്പെട്ടു.എങ്കിലും അതിന്റെ തുടർച്ചയായി ഇന്നും പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

2 Comments
Waw
ReplyDeleteഅടിപൊളി, ഒക്കൾട്ട് മ്യൂസിയം പുതിയ അറിവാണ്.
ReplyDelete