Ticker

6/recent/ticker-posts

മതസൗഹാര്‍ദ്ദത്തിന്‍റെ ഉദാത്ത മാതൃക

Mampuram Thangal

🖎ശരീഫ് കുന്നുംപുറം

മലബാറിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്ക് അനുദിനം ഒഴുകിയെത്തുന്ന ജനസാഗരത്തില്‍ വിവിധ മതക്കാരെ നമുക്ക് കാണാം. വിശുദ്ധി നിറഞ്ഞ ജീവിതം മുഴുക്കെ മതമൈത്രിയെ കാത്തു സുക്ഷിക്കാന്‍ തങ്ങള്‍ കാണിച്ച ജാഗ്രതയുടെ ജീവിക്കുന്ന ഉദാഹരണമാണത്. ഉത്സവങ്ങള്‍ക്ക് ജീവിതകാലത്തിലെന്ന പോലെ ഇപ്പോഴും തങ്ങളുടെ അനുഗ്രഹം വാങ്ങിയതിന് ശേഷം മാത്രമാണ് കോഴിക്കളിയാട്ടം പോലയുള്ള ഹൈന്ദവരുടെ വ്യത്യസ്തങ്ങളായ ഉത്സവാചാരങ്ങള്‍ക്ക് നാന്ദി കുറിക്കുന്നത്.

മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഹിന്ദു-മുസ്ലിം മൈത്രിയെ പ്രോത്സാഹിപ്പിക്കുകയും നിഷ്കളങ്കമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. മാപ്പിള നിലനില്‍പ്പിന് ഭീഷണിയായി ബ്രിട്ടീഷ് രാജ് ഇന്ത്യയില്‍ താണ്ഡവമാടുമ്പോഴാണ് ഈ ഐക്യദാര്‍ഢ്യമെന്നത് ശ്രദ്ധേയമാണ്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍ നയത്തിന്‍റെ അനുരണനങ്ങളിലൂടെ പ്രത്യേകിച്ച് കേരള ജനത കടന്നു പോകുമ്പോള്‍ മതസൗഹാര്‍ദ്ദമെന്നത് തങ്ങള്‍ക്ക് മുന്നിലുള്ള ശ്രമകരമായ ദൗത്യമായിരുന്നു.

കലുഷിതമായ രാഷ്ട്രീയ സാഹചര്യമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചത് സാമ്രജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ സാംസ്കാരിക മൂല്യങ്ങള്‍ മറന്നുപോയ മുസ്ലിം സമുദായം അക്ഷരാര്‍ത്ഥത്തില്‍ സാംസ്കാരിക നവോത്ഥാനം സാധ്യമാകുന്ന ഒരു നേതാവിന് വേണ്ടി ദാഹിക്കുകയായിരുന്നു.

പ്രമുഖ ചരിത്രകാരന്‍ വില്യം ലോഗന്‍ എഴുതുന്നു: 'ജډികള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ക്രൂരമായ നിലപാടുകള്‍ സ്വീകരിച്ചു. മാപ്പിളമാരെ അവരുടെ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും തടഞ്ഞു. ബ്രിട്ടീഷ്കാരുടെ സ്വേഛാധിപത്യ നയങ്ങള്‍ മാപ്പിളമാരെ സംസ്കാര ശൂന്യരാക്കി മാറ്റി. മാപ്പിള മലബാറിന്‍റെ അന്ത്യത്തോടടുക്കുമ്പോഴാണ് മമ്പുറം തങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ രംഗപ്രവേശനം. തങ്ങള്‍ കാഴ്ച്ച വെച്ച മതസൗഹാര്‍ദ്ദം ഏറെ പ്രശംസിക്കപ്പെട്ടതാണ്'.  

എന്നല്‍ മറ്റൊരു വശത്ത് ബ്രിട്ടീഷ് അനുകൂല ചരിത്രകാരډാര്‍ ചരിത്രം വളച്ചൊടിച്ച് മമ്പുറം തങ്ങളെ ഹിന്ദു വിരുദ്ധനായ മത ഭ്രാന്തനായിട്ടാണ് എഴുതിയത്. ജാതി മത നിറ ഭേദമന്യേ തങ്ങള്‍ എല്ലാവരോടും ഒരുപോലെ വര്‍ത്തിച്ചു. മരണം വരെ തങ്ങളുടെ സന്തത സഹചാരിയായ കോന്തു നായര്‍ മതസൗഹാര്‍ദ്ദത്തിന്‍റെ ഉദാത്ത മാതൃകയാണ്. 

മലബാറിലെ രത്നങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ അബ്ദുല്‍ കരീം എഴുതുന്നു: 'മമ്പുറം തങ്ങള്‍ ഹൈന്ദവരുടെ കല്യാണങ്ങളില്‍ പങ്കെടുത്തിരുന്നു'. ഇതര മതസ്ഥര്‍ക്ക് വേണ്ടി തങ്ങള്‍ സ്വത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചു. അമുസ്ലിംകള്‍ക്ക് തങ്ങളെ കുറിച്ച് പറയാനുള്ളത് സ്നേഹത്തിന്‍റെയും സഹായത്തിന്‍റെയും കഥകള്‍ മത്രമാണ്. സര്‍വ്വ മതസ്ഥരുടെയും ഹൃദയങ്ങളില്‍ ഉന്നതസ്ഥാനിയനാണ് എന്നതില്‍ തര്‍ക്കമില്ല.

ഹൈന്ദവ സമുദായത്തില്‍ നടമാടിയിരുന്ന അനാചാരങ്ങള്‍ക്കെതിരെയും തൊട്ടുകൂടായ്മക്കെതിരെയും താഴ്ന്ന ജാതിക്കാര്‍ക്കുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയും ജീവിതാന്ത്യം വരെ ശബ്ദമുയര്‍ത്തി. അധസ്ഥിത വിഭാഗമായ ദലിത് സമൂഹത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിലും അവര്‍ക്ക് കേരളത്തില്‍ ഇടം നല്‍കിയതിലും മമ്പുറം തങ്ങളുടെ കുടുംബം വഹിച്ച പങ്ക് നിസ്തുലമാണ്. സാമൂഹികമായും വ്യക്തിപരമായും പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ പ്രശ്ന പരിഹാരത്തിനും മധ്യസ്ഥതക്കും വേണ്ടി എല്ലാ മതസ്ഥരും വിളിച്ചിരുന്നത് തങ്ങളെയായിരുന്നു. 

വെള്ളക്കാര്‍ക്കെതിരെയുള്ള തങ്ങളുടെ രംഗപ്രവേശനം സമൂഹത്തെ സ്വാധീനിച്ചു. മമ്പുറം തങ്ങളുടെ പ്രസംഗങ്ങളില്‍ നിന്നും ഫത്വകളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് മാപ്പിളമാര്‍ ജിഹാദിന് വേണ്ടി രംഗത്തിറങ്ങി. നിരന്തരമായ ഒറ്റപ്പെട്ട അക്രമണങ്ങള്‍ ബ്രിട്ടീഷുകാരെ വല്ലാതെ ചൊടിപ്പിച്ചു. ഹിംസാത്മകമായിട്ടായിരുന്നു അവര്‍ ഇതിനെ നേരിട്ടത്. 

അക്രമണങ്ങളുടെ ബുദ്ധികേന്ദ്രമായ സയ്യിദ് അലവി തങ്ങളെ പിടിച്ചു കെട്ടാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. മാപ്പിളമാരുടെ വിപ്ലവങ്ങള്‍ തടഞ്ഞു നിര്‍ത്താന്‍ മമ്പുറം തങ്ങളുടെ പിന്തുണ ആവശ്യമാണെന്നത് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്ക് സമ്മാനങ്ങളും വാഗ്ദാനങ്ങളും നല്‍കിയെങ്കിലും അതെല്ലാം നിരസിക്കുകയായിരുന്നു. പലവട്ടം മമ്പുറത്തെത്തിയ തങ്ങള്‍ സന്ദര്‍ശനാനുമതി വരെ നിഷേധിച്ചു. ബ്രിട്ടീഷ്കാരുടെ അടുത്ത കുതന്ത്രം തങ്ങളെ അറസ്റ്റ് ചെയ്യലായിരുന്നു. രണ്ടു പ്രാവിശ്യം അറസ്റ്റ് ചെയ്യാന്‍ വന്ന ബ്രിട്ടീഷുകാര്‍ക്ക് ജനങ്ങളുടെ ചെറുത്തുനില്‍പ്പ് മൂലം പിന്തിരിയേണ്ടി വന്നു. ജനകീയ വിപ്ലവം പേടിച്ച അവര്‍ അവസാന അമ്പെന്നോണം അലവി തങ്ങളെ ഹിന്ദു വിരുദ്ധനാക്കി ചിത്രീകരിച്ച് സൗഹര്‍ദ്ദപരമായി കഴിഞ്ഞുപോന്ന മുസ്ലിം ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. സര്‍വ്വ മതസ്ഥരെയും ഒരു പോലെ സ്വാഗതം ചെയ്യുന്ന മമ്പുറം തങ്ങളുടെയടുത്ത് ഇത് ശ്രമകരമായ ദൗത്യമായിരുന്നു. മമ്പുറം തങ്ങള്‍ മാപ്പിളമാര്‍ക്കൊപ്പം ഹൈന്ദവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുന്നുവെന്ന അഭ്യൂഹം നാട്ടിലാകെ കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചു. ഇത്തരം അഭ്യൂഹങ്ങള്‍ എന്നാല്‍ വിജയകരമായിരുന്നില്ല. പില്‍കാലത്ത് ബ്രിട്ടീഷ് ഗ്രന്ഥങ്ങള്‍ തങ്ങളെ ഹിന്ദു വിരുദ്ധനായി മുദ്ര കുത്തി. അനിഷേധ്യമായ മതേതരത്വ നേതൃത്വങ്ങള്‍ക്കെതിരെ വെള്ളക്കാര്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന മുഖ്യ അജണ്ടയാണ് ഇത്തരം വര്‍ഗീയ ചാപ്പ കുത്തലുകള്‍. മുസ്ലിംകള്‍ക്കും ഹൈന്ദവര്‍ക്കും ആരാധനാലയങ്ങള്‍ പണിതു കൊടുത്ത ടിപ്പു സുല്‍ത്താനെ മതഭ്രാന്തനാക്കി മാറ്റിയത് ഒരു ഉദാഹരണം.

1836ന് ശേഷം കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി. അക്കാലത്തെ ജനങ്ങളുടെ ദുരിത പൂര്‍ണ്ണമായ ജീവിതം മമ്പുറം തങ്ങളെ ഏറെ വ്യാകുലനാക്കി. താങ്ങാനാവത്ത നികുതിയും ആവശ്യ സാധനങ്ങള്‍ക്കുള്ള അമിതമായ വിലയും കാരണം ജനം പൊറുതി മുട്ടി. ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ച പണമുപയോഗിച്ച് വെള്ളക്കാര്‍ സസുഖം കൊട്ടാര ജീവിതം നയിച്ചു. തന്‍റെ സന്നിധിയിലെത്തുന്ന ജനങ്ങളില്‍ നിന്നും വിവിധ മതപ്രബോധന യാത്രകള്‍ക്കിടയിലും തങ്ങള്‍ ഈ ദുരിതം നേരിട്ട് അനുഭവിച്ചു. സര്‍വ്വരാലും സ്വീകാര്യനെന്ന നിലയില്‍ ഇതെല്ലാം കൈയ്യും കെട്ടി നോക്കിനില്‍ക്കാനാവാതെ അദ്ദേഹം സമരവുമായി മുഖ്യധാരയിലേക്ക ് കടന്നു വന്നു. 

സാമ്രാജ്യത്വത്തിനെതിരെയുള്ള തങ്ങളുടെ സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ഇന്ത്യയിലെ അധിനിവേശ വിരുദ്ധ സമരങ്ങള്‍ക്ക് തുടക്കം കുറിച്ചത് മാലിക് ദീനാര്‍ മുതലാണ്. ഇസ്ലാമിക പ്രചരണത്തിന് കേരളത്തിലെത്തിയ അദ്ദേഹം രാജ്യസ്നേഹത്തിന്‍റെയും രാജ്യ സ്വതന്ത്ര്യത്വത്തിന് വേണ്ടി ആത്മാഹുതി ചെയ്യുന്നതിന്‍റെയും പാഠങ്ങള്‍ പഠിച്ചു. അതിന് ശേഷം കുഞ്ഞാലി മരക്കാരും മഖ്ദൂമുമാരും ഡച്ചുകാര്‍ക്കെതിരെയും പറങ്കികള്‍ക്കെതിരെയും  പോരാട്ടം നടത്തി. സൈനുദ്ധീന്‍ മഖ്ദൂമിന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീന്‍  ജിഹാദികള്‍്ക്ക് ആവേശം പകരുന്നതായിരുന്നു. മമ്പുറം തങ്ങള്‍ നേതൃത്വം തല്‍കിയ പോരാട്ടവും വ്യത്യസ്തമായിരുന്നില്ല. വിദേശ ഭരണത്തിനെതിരെയുള്ള പോരാട്ടം ഒരു കടമയായും നീച ഭരണാധികാരികളെ തുരത്തിയോടിക്കല്‍ ധര്‍മമായും മാപ്പിളമാര്‍ മനസ്സിലാക്കി. പോരാട്ട പാരമ്പര്യമുള്ള മാപ്പിളമാര്‍ക്ക് പിന്നില്‍ പോരാട്ട പാരമ്പര്യമുള്ള ഒരു നേതാവിന്‍റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. 

ബ്രിട്ടീഷ് ഭരണകൂടം വ്യാപകമായി പ്രചരിപ്പിച്ചിരുന്ന ക്രിസ്ത്യന്‍ മത മിഷണറികള്‍ വഴിയുള്ള മതം മാറ്റവും സമരമുഖത്തേക്ക് ഇറങ്ങുന്നതിന് തങ്ങളെ പ്രേരിപ്പിച്ചു. ചരിത്രകാരډാര്‍ പറയുന്നത് പോലെ വെള്ളാക്കാര്‍ ഒരു കൈയ്യില്‍ വാളും മറു കൈയില്‍ ബൈബിളുമായിട്ടാണ് ഇന്ത്യയിലേക്ക് വന്നത്. മുസ്ലിം ഹിന്ദു ഭരണം ജനങ്ങളെ ദുരിതത്തിലാക്കിയെന്നും ക്രിസ്ത്യന്‍ മതമാണ് ഇതില്‍ നിന്നുള്ള മോചനമെന്നും അവര്‍ പ്രചരിപ്പിച്ചു. ക്ഷാമവും ദയനീയമായ ജീവിത ചുറ്റുപാടുകളും മുതലെടുത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ രംഗത്തിറങ്ങിയപ്പോഴാണ് മമ്പുറം തങ്ങള്‍ ഏറെ ജാഗ്രത കൈകൊണ്ടത്.

ക്രിസ്തീയ മതത്തെ കുറിച്ച് തന്‍റെ നിലപാടുകള്‍ ഫത്വകള്‍ മുഖാന്തരം അദ്ദേഹം ജനങ്ങളെ അറിയിച്ചു. 'നസ്രാണി' എന്ന പദമായിരുന്നു അദ്ദേഹം ഉപയോഗിച്ചത്. മലബാറില്‍ ക്രൈസ്തവ മതം വേരൂന്നാത്തതിന്‍റെ മുഖ്യകാരണം മഖ്ദൂമുമാരും മമ്പുറം തങ്ങളുമെടുത്ത ധീര നിലപാടുകളായിരുന്നു. മുസ്ലിംകള്‍ക്ക് പ്രത്യേകമായ അമിത നികുതി ഏര്‍പ്പെടുത്തിയതും കോടതിയില്‍ അനീതി കാണിക്കുന്നതും ബ്രിട്ടീഷുകാരോടുള്ള തങ്ങളുടെ എതിര്‍പ്പിന് മൂര്‍ഛ കൂട്ടി. മാപ്പിള സമുദായത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്ന, അനീതി മാത്രം ചെയ്യുന്ന ഭരണകൂടത്തിനെതിരെ തങ്ങളെടുത്ത നിലപാടുകളാണ് ശേഷം തങ്ങളുടെ തന്നെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ കലാശിച്ചത്.


Post a Comment

0 Comments